തിരുവനന്തപുരം: കാട്ടാക്കട ക്രിസത്യന്‍ കോളേജിലെ എസ്എഫ്ഐ ആള്‍മാറാട്ടത്തില്‍ പ്രിന്‍സിപ്പല്‍ പ്രൊ.ഷൈജുവിനെതിരെ കടുത്ത നടപടിയുമായി കേരള സര്‍വ്വകലാശാല. പ്രൊ.ഷൈജുവിനെ പ്രിന്‍സിപ്പാള്‍ സ്ഥാനത്ത് നിന്ന് നീക്കിയെന്ന് കേരള സര്‍വകലാശാല വിസി ഡോ.മോഹന്‍ കുന്നമ്മേല്‍ അറിയിച്ചു. സര്‍വകലാശാലയെ കബളിപ്പിച്ചതിന് പോലീസില്‍ പരാതി കൊടുക്കും.
കാട്ടാക്കട കോളജ് തെരഞ്ഞെടുപ്പ് റദ്ദാക്കില്ല. യുയുസി ലിസ്റ്റ് ഒരാഴ്ചക്കകം നല്‍കണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അത് പരിശോധിച്ച് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരാതിയുണ്ടെങ്കില്‍ അറിയിക്കാന്‍ അവസരം ഉണ്ടാകും. അതിന് ശേഷമാകും യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പെന്നും വിസി വ്യക്തമാക്കി. നേരത്തെ ഡിസംബര്‍ 12നാണ് കോളജില്‍ തെരഞ്ഞെടുപ്പ് നടന്നത്.