• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്‌; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവ്‌

by Web Desk 04 - News Kerala 24
May 22, 2023 : 5:12 pm
in Kerala, News
0
A A
0
എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്‌; സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിനതടവ്‌

കൊച്ചി> എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസിൽ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും 1,20,000 രൂപ പിഴയും. കൊല്ലം പരവൂർ ചിറക്കത്തഴം കരയിൽ കാറോട്ട് വീട്ടിൽ അനിൽകുമാറിനെയാണ് (55) എറണാകുളം പോക്സോ കോടതി ജഡ്ജി കെ സോമൻ ശിക്ഷിച്ചത്. 2019 ഫെബ്രുവരിയിലായിരുന്നു കേസിനാസ്‌പദ സംഭവം.

അനിൽകുമാർ സെക്യൂരിറ്റിക്കാരനായി ജോലിചെയ്‌തിരുന്ന ഫ്ലാറ്റിലെ കുട്ടിയെ സെക്യൂരിറ്റി ക്യാബിനകത്തേക്ക് തന്ത്രപൂർവ്വം വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ഭയന്നുപോയ പെൺകുട്ടി അമ്മയോടിക്കാര്യം പറഞ്ഞു. തുടർന്ന് കുട്ടിയുടെ മൊഴിയിൽ പൊലീസ്‌ കേസെടുക്കുകയും പ്രതിയെ അതിവേഗം അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഫ്ലാറ്റിൽ താമസിക്കുന്ന കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കേണ്ട ചുമതലയുള്ളയാൾ തന്നെ ഇത്തരത്തിലുള്ള ഒരു ക്രൂരകൃത്യം എട്ട്‌ വയസ്സുകാരിയോട് കാണിച്ചതിനാൽ യാതൊരു ദയയും പ്രതി അർഹിക്കുന്നില്ല. ഇക്കാരണത്താലാണ്‌ കനത്ത ശിക്ഷ നൽകുന്നതെന്നും കോടതി വിധിയിൽ ൽ വ്യക്തമാക്കി. പ്രതിയിൽ നിന്ന് ഈടാക്കുന്ന പിഴ തുക കുട്ടിക്ക് നൽകാനും കോടതി ഉത്തരവിട്ടു.

ജീവിതാന്ത്യം തടവ് കൂടാതെ മറ്റു വകുപ്പുകളിൽ 16 വർഷം കഠിനതടവ് വേറെയും വിധിച്ചിട്ടുണെങ്കിലും ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. ഇൻഫോപാർക്ക് എസ്‌എച്ച്‌ഒയായിരുന്ന പി കെ രാധാമണി, എസ്‌ഐ എ എൻ ഷാജു എന്നിവരുടെ നേതൃത്വത്തിലാണ്‌ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ പി എ ബിന്ദു, സരുൺ മാങ്കറ എന്നിവർ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പൂരിൽ വീണ്ടും സംഘർഷം; സൈന്യം സ്ഥലത്തെത്തി, ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചു

Next Post

പുറംകടലിലെ ലഹരിവേട്ട; പ്രതിയെ അറസ്റ്റ് ചെയ്‌തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്ന്‌ കോടതി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
90 കിലോ കഞ്ചാവ് പിടിച്ച കേസ്; പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വിട്ടു

പുറംകടലിലെ ലഹരിവേട്ട; പ്രതിയെ അറസ്റ്റ് ചെയ്‌തത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ നിന്നാണോ എന്ന്‌ കോടതി

എലത്തൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു

എലത്തൂരിലെ ബന്ധുവീട്ടിൽ വിരുന്നുവന്ന വിദ്യാർഥി അമ്പലക്കുളത്തിൽ മുങ്ങിമരിച്ചു

ഡോ. വന്ദനയുടെ കൊലപാതകം: ഇന്ത്യൻ ഹോമിയോപതിക്‌ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധ ദിനം ആചരിച്ചു

ഡോ. വന്ദനയുടെ കുടുംബത്തിന് ഒരു കോടി രൂപ നഷ്ടപരിഹാരം: സർക്കാരിന് നോട്ടിസയച്ച് ഹൈക്കോടതി

ജോലിക്കിടെ ദേഹാസ്വാസ്‌ഥ്യം; ചെങ്ങന്നൂരിൽ ഫയർ ഓഫിസർ മരണത്തിനു കീഴടങ്ങി

ജോലിക്കിടെ ദേഹാസ്വാസ്‌ഥ്യം; ചെങ്ങന്നൂരിൽ ഫയർ ഓഫിസർ മരണത്തിനു കീഴടങ്ങി

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

3260 കോടി പിന്നിട്ടു; കെഎസ്ഇബിയിൽ കുടിശിക നിവാരണയജ്ഞം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021