സിബ്ബ് തുറന്നിരുന്നാല്‍ നിങ്ങളെ അറിയിക്കാന്‍ കഴിയുന്ന സ്മാര്‍ട്ട് പാന്റുകളാണ് സോഷ്യല്‍ മീഡിയയിലെ പുതിയ താരം. ഗൈ ഡ്യൂപോണ്ട് എന്ന ട്വിറ്റര്‍ ഉപയോക്താവ് ഒരു സ്മാര്‍ട്ട് പാന്റിന്റെ വീഡിയോ തന്നെ പോസ്റ്റ് ചെയ്തിട്ടുണ്ട്. സിബ്ബുകള്‍ തുറന്നിരുന്നാല്‍ സ്മാര്‍ട്ട് ഫോണിലേക്ക് അത് സംബന്ധിച്ച അറിയിച്ച് ഉപയോക്താവിന് ലഭിക്കുന്ന രീതിയിലാണ് സ്മാര്‍ട്ട് പാന്റ്‌സുകളുടെ പ്രവര്‍ത്തനം. പാന്റ്‌സിനുള്ളില്‍ ഘടിപ്പിച്ച ഒരു സെന്‍സറും കാന്തവും വഴിയാണ് ഇത് സാധ്യമാകുന്നത്. ഇത് വഴി നിങ്ങളെ നാണക്കേടില്‍ നിന്നും രക്ഷിക്കാന്‍ കഴിയും എന്നാണ് ഡ്യൂ പോണ്ട് ട്വിറ്ററില്‍ പോസ്റ്റ് ചെയ്യ്തിരിക്കുന്ന വീഡിയോയില്‍ പറയുന്നത്.
സ്മാര്‍ട്ട് ഫോണിലെ വൈഫൈ വഴി പ്രവര്‍ത്തിക്കുന്ന ഈ സംവിധാനത്തെപ്പറ്റിയും വിശദമമായി ഡ്യൂപോണ്ട് വീഡിയോയില്‍ വിശദമാക്കുന്നു. താന്‍ ഉപയോഗിച്ച സാധനങ്ങളുടെ ലിസ്റ്റ് സഹിതം സ്മാര്‍ട്ട് പാന്റ്സ് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും അത് പ്രവര്‍ത്തനക്ഷമമാക്കാന്‍ താന്‍ സ്വീകരിച്ച നടപടികളെക്കുറിച്ചും അദ്ദേഹം വീഡിയോയില്‍ പറയുന്നുണ്ട്. ഈ സ്മാര്‍ട്ട് പാന്റ്സ് ഒരു ആദ്യ മാതൃകയാണെന്നും, ഇതുവരെ ഒരു നിക്ഷേപകരും ഇത് ഏറ്റെടുത്തിട്ടില്ലെന്നും ഡ്യൂപോണ്ട് പറയുന്നു. നിലവില്‍ തന്റെ സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണ് ഇങ്ങനെ ഒരു സംവിധാനം ഉണ്ടാക്കിയത് എന്നും ഡ്യൂപോണ്ട് പറയുന്നു.