ചെന്നൈ: തമിഴ്നാട്ടിലെ ക്ഷീര കര്‍ഷകരില്‍ നിന്നും പാല് സംഭരിക്കാനുള്ള തീരുമാനത്തില്‍ നിന്ന് അമുല്‍ പിന്മാറാന് നിര്‍ദ്ദേശിക്കണം എന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ കത്ത്. തമിഴ്നാട് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സഹകരണ സ്ഥാപനമായ ആവിന് പാല് സംഭരിക്കുന്ന മേഖലകളിലേക്കുള്ള അമുലിന്റെ കടന്നുകയറ്റം ക്ഷീരമേഖലക്ക് ഗുണകരമല്ല. സഹകരണസ്ഥാപനങ്ങള്‍ക്കിടയില്‍ ഇത് അനാരോഗ്യകരമായ മത്സരത്തിന് കാരണമാകും. ഗുജറാത്തില്‍ നിന്നുള്ള ക്ഷീര വിപണന ഭീമനായ അമുലിന്റെ വരവ് മേഖലയിലെ സന്തുലനം തകര്‍ക്കും. അതിനാല്‍ അടിയന്തര ഇടപെടല്‍ വേണമെന്നും സ്റ്റാലിന് അമിത് ഷായ്ക്ക് അയച്ച കത്തില്‍ പറയുന്നു.