ഗുജറാത്ത്: ഗുജറാത്ത് സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് 2023 ലെ പത്താം ക്ലാസ് ഫലങ്ങള്‍ ഇന്ന് പ്രസിദ്ധീകരിച്ചപ്പോള്‍ രാജ്യത്തിന് നാണക്കേടായി സംസ്ഥാനം. ഗുജറാത്ത് ബോര്‍ഡിന്റെ പത്താം ക്ലാസിലെ മൊത്തം വിജയശതമാനം 64.62 ശതമാനമാണ്. സംസ്ഥാനത്തെ 3,743 സ്കൂളില്‍ അന്‍പത് ശതമാനത്തില്‍ താഴെ മാത്രമാണ് വിജയശതമാനം. 272 സ്കൂളുകള്‍ 100 ശതമാനം വിജയം നേടിയെങ്കിലും 1,084 സ്കൂളുകള്‍ 30 ശതമാനത്തില്‍ താഴെ വിജയമാണ് രേഖപ്പെടുത്തിയത്. ഗുജറാത്തിലെ 157 സ്കൂളുകളിലെയും വിജയശതമാനം വെറും വട്ടപൂജ്യമാണ്.