മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്‍ ഐപിഎല്ലില്‍ വന്‍ ഫോമിലാണ്. താരത്തിന്റെ വ്യക്തിജീവിതം ആരാധകരും മാധ്യമങ്ങളുലും ഗോസിപ്പായി എന്നും നിറഞ്ഞ് നില്‍ക്കാറുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ മകള്‍ സാറയുമായാണോ, നടി സാറാ അലി ഖാനുമായോണോ ശുഭ്മാൻ ഡേറ്റിംഗില്‍ എന്നത് ബോളിവുഡിലെ ചൂടേറിയ ഒരു വിഷയമാണ്.
ശുഭ്മാൻ ഗില്ലിന്റെയും സാറാ അലി ഖാന്റെയും ഒന്നിച്ചുള്ള ഡിന്നറിന്റെ ഫോട്ടോകളും വീഡിയോകളും പുറത്തുവന്നതോടെയാണ് ആദ്യമായി ഗോസിപ്പ് വന്നത്. പിന്നീട് സോഷ്യല്‍ മീഡിയയില്‍ ഗില്ലിന്റെയും സാറ ടെണ്ടുൽക്കറിന്റെയും ഒരു ചിത്രവുമായി ബന്ധപ്പെട്ട് വാര്‍ത്തകള്‍ വന്നു. സാറയും,ശുഭ്മാനും വേറെ വേറെ പോസ്റ്റ് ചെയ്ത ചിത്രത്തിലെ കഫേ ഒന്നാണ് എന്നാണ് കണ്ടെത്തിയത്. ഒപ്പം അതേ ആളുകൾ അവരുടെ പിന്നിൽ ഇരിക്കുന്നതായി കണ്ടെത്തി. ഇതോടെ ഊഹാപോഹങ്ങൾക്ക് ചൂടുപിടിച്ചു. ഊഹാപോഹങ്ങൾ സജീവമാണെങ്കിലും ശുഭ്മാനോ, സാറമാരില് ആരെങ്കിലുമോ ഔദ്യോഗികമായി ഈ ബന്ധത്തെക്കുറിച്ച് പറഞ്ഞിട്ടില്ല. ശുഭ്മാന്‍ ആദ്യം സാറ ടെണ്ടുൽക്കറുമായി ഡേറ്റിംഗ് നടത്തിയെന്നും പിന്നീട് സാറാ അലി ഖാനുമായി ഡേറ്റിംഗ് ആരംഭിക്കുകയും ചെയ്തുവെന്നുമാണ് ഇപ്പോള്‍ പരന്നിരുന്ന ഗോസിപ്പ്.
എന്നാല്‍ പുതിയ സംഭവവികാസത്തില്‍ സാറാ അലി ഖാനുമായുള്ള ബന്ധം ശുഭ്മാൻ ഗിൽ അവസാനിപ്പിച്ചതായി റിപ്പോർട്ട്. അവരുടെ ഡേറ്റിംഗ് അവസാനിച്ചതിന്റെ സൂചന പോലെ ഇരുവരും തമ്മില്‍ ഇൻസ്റ്റാഗ്രാമിൽ അൺഫോളോ ചെയ്തുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.