• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

9 ലക്ഷം കണ്ടെടുത്തത് അടുക്കളയിലെ റാക്കിൽ നിന്ന്, സിസിടിവി‌യുടെ ഡിവിആർ പുഴയിലെറിഞ്ഞു; മോഷണം തെളിഞ്ഞത് ഇങ്ങനെ

by Web Desk 06 - News Kerala 24
May 28, 2023 : 6:14 am
in Kerala, News
Reading Time: 1 min read
0
A A
0
വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറം: തിരൂരിലെ ചെരുപ്പുകടയിലെ കവർച്ച നടത്തിയതിന് പിടിയിലായ മുൻ ജീവനക്കാരൻ നിസാമുദ്ദീന്റെ വീട്ടിലെ അടുക്കളയുടെ റാക്കിന് മുകളിൽ ഒളിപ്പിച്ചിരുന്ന പണം പൊലീസ് കണ്ടെത്തി. കടയിൽ നിന്നും കവർന്ന 904810 രൂപയാണ് കണ്ടെത്തിയത്. പ്രതിയെ റിമാൻഡ് ചെയ്തു. തെളിവ് നശിപ്പിക്കാനായി കവർന്ന സിസിടിവി ഡിവിആർ പുഴയിൽ തള്ളിയെന്നാണ് പ്രതിയുടെ മൊഴി. ഇതനുസരിച്ച് പുഴയിൽ തിരഞ്ഞെങ്കിലും ഒന്നും കണ്ടെത്താനായില്ല. തിരൂർ പൂങ്ങോട്ടുകുളത്തെ സീനത്ത് ലെതർ പ്ലാനറ്റിൽ വെള്ളിയാഴ്ച പുലർച്ചെയായിരുന്നു കവർച്ചയുണ്ടായത്. വ്യാഴാഴ്ച രാത്രി പതിനൊന്നരയോടെ ഷോപ്പ് പൂട്ടിപ്പോയ ജീവനക്കാർ വെള്ളിയാഴ്ച ഷോപ്പ് തുറന്നപ്പോഴാണ് കവർച്ചാ വിവരം അറിയന്നത്.

ഓഫിസ് മുറിയുടെ ഗ്ലാസ് തകർക്കപ്പെട്ടത് കണ്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കവർച്ച മനസിലായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഓഫിസ് മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന പണവും സെയിൽസ് കൗണ്ടറിലെ ക്യാഷ് കൗണ്ടറിൽ സൂക്ഷിച്ചിരുന്ന പണവും നഷ്ടമായെന്ന് കണ്ടെത്തി. ഓഫിസ് മുറിയിലുണ്ടായിരുന്ന സിസിടിവിയുടെ ഡിവിആർ ഉൾപ്പടെയുള്ളവയും കവർന്നിരുന്നു. കേസിൽ മണിക്കൂറുകൾക്കുള്ളിലാണ് കവർച്ച നടത്തിയ മുൻ ജീവനക്കാരൻ കോലൂപാലം സ്വദേശി കുറ്റിക്കാട്ടിൽ നിസാമുദ്ധീനെ  പൊലീസ് പിടികൂടിയത്.

സീനത്ത് ലെതർ പ്ലാനറ്റിനു സമീപത്തെ ഷോപ്പിന്റെ സിസിടിവിയിൽ നിന്ന് ലഭിച്ച ദൃശ്യങ്ങളാണ് കേസിൽ നിർണ്ണായകമായത്. രൂപ സാദൃശ്യത്തിന്റെ പേരിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെ നിസാമുദ്ധീൻ കുറ്റം സമ്മതിക്കുകയായിരുന്നു. ഡിവിആറിനായി പൊലീസ് പുഴയിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിട്ടില്ല. സി ഐ എം ജെ ജിജോയുടെ നേതൃത്വത്തിൽ എസ് ഐ കെ പ്രദീപ്കുമാർ, സി പി ഒ ഷിജിത്ത്, ഉണ്ണിക്കുട്ടൻ, ഹിരൺ എന്നിവരടങ്ങുന്ന സംഘമാണ് കവർച്ച് നടന്ന് മണിക്കൂറുകൾക്കകം പ്രതിയെ പിടികൂടി പൊലീസിന്റെ അഭിമാനമായത്. അന്ന്  രാത്രി തന്നെ നിസാമുദ്ധീനെ സീനത്ത് ലെതർ പ്ലാനറ്റിലെത്തിച്ച് തെളിവെടുത്തിരുന്നു. ഇന്ന് രാവിലെ മെഡിക്കൽ പരിശോധന ഉൾപ്പടെ പൂർത്തിയാക്കി. വൈകിട്ട്  മൂന്നരയോടെ തിരൂർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ ഉപദേശകസമിതിയിൽ മുകേഷ് അംബാനിയും; ഇന്ത്യയിൽനിന്ന് രണ്ടുപേർ മാത്രം

Next Post

നാ​ഗ്പൂർ തേക്ക്, മിർസാപുർ പരവതാനി, സർമഥുരയിലെ സാൻഡ് സ്റ്റോൺ…; പുതിയ പാർലമെന്റ് അടിമുടി രാജകീയം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാ​ഗ്പൂർ തേക്ക്, മിർസാപുർ പരവതാനി, സർമഥുരയിലെ സാൻഡ് സ്റ്റോൺ…; പുതിയ പാർലമെന്റ് അടിമുടി രാജകീയം

നാ​ഗ്പൂർ തേക്ക്, മിർസാപുർ പരവതാനി, സർമഥുരയിലെ സാൻഡ് സ്റ്റോൺ...; പുതിയ പാർലമെന്റ് അടിമുടി രാജകീയം

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

അയോധ്യയിൽ സ്കൂൾ കെട്ടിടത്തിൽ നിന്ന് വീണ് വിദ്യാർത്ഥി മരിച്ചു; പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്ന് പിതാവ്

കടവന്ത്രയില്‍ കൊല്ലപ്പെട്ട ഭാര്യയുടെയും മക്കളുടെയും മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും

തമിഴ്‌നാട്ടിൽ സിആർപിഎഫ് ജവാൻ മരിച്ച നിലയിൽ; ആത്മഹത്യയെന്ന് നിഗമനം

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

‘പുതിയ ഇന്ത്യക്കായുള്ള പുതിയ മന്ദിരം’; പാര്‍ലമെന്റ് മന്ദിരത്തിന്റെ ചിത്രങ്ങള്‍ പങ്കുവച്ച് ഷാരൂഖ് ഖാന്‍

ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്തതോടെ മുങ്ങി, കണ്ടെത്താൻ പ്രത്യേക സംഘം

ഹിജാബ് ധരിച്ച ഡോക്ടറെ അധിക്ഷേപിച്ചു; ബിജെപി നേതാവിനെതിരെ കേസെടുത്തതോടെ മുങ്ങി, കണ്ടെത്താൻ പ്രത്യേക സംഘം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021