തിരുവനന്തപുരം : രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവുമധികമുള്ള സംസ്ഥാനങ്ങളില്‍ കേരളം രണ്ടാം സ്ഥാനത്ത്. 33.07 ശതമാനമായി സംസ്ഥാനത്തെ ടി.പി.ആര്‍ കുതിച്ചുയര്‍ന്നു. ടി.പി.ആര്‍ ഏറ്റവും കൂടുതല്‍ ഗോവയിലാണ്. 41 ശതമാനത്തിന് മുകളിലാണ് ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ദേശീയ ശരാശരി 19.65 ശതമാനത്തില്‍ തുടരുമ്പോഴാണ് കേരളത്തില്‍ ടി.പി.ആര്‍ ദിനംപ്രതി കുതിക്കുന്നത്. ജനുവരി 1ന് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനം. ജനുവരി 10ന് 12.68ഉം ജനുവരി 15ന് 26.96 ശതമാനമായി ഉയര്‍ന്നു. ജനുവരി 16ന് 30 കടന്ന ടിപിആര്‍ ഇന്നലെ 33ഉം കടന്ന് 33.07 ശതമാനത്തില്‍ എത്തി. സംസ്ഥാനത്ത് രേഖപ്പെടുത്തുന്നതില്‍ ഏറ്റവും ഉയര്‍ന്ന ടിപിആറാണ് ഇന്നലത്തേത്. കഴിഞ്ഞ ഒരാഴ്ചകൊണ്ട് ടിപിആറില്‍ ഉണ്ടായ വര്‍ധന 21%. സംസ്ഥാനത്തെ രോഗ വ്യാപനം എത്രകണ്ട് തീവ്രമാണെന്ന് തെളിയിക്കുന്നതാണ് ടിപിആറിലെ ഈ കുതിപ്പ്.
കഴിഞ്ഞ ആഴ്ച അപേക്ഷിച്ച് കൊവിഡ് കേസുകളില്‍ 182 ശതമാനം വര്‍ധന. ഇന്നലത്തെ ടിപിആര്‍ ദേശീയ ശരാശരി 19.65 ശതമാനമാണ്. ഡല്‍ഹിയിലെ 28% ബംഗാള്‍ 26.43% മഹാരാഷ്ട്രയില്‍ 20.76% തമിഴ്‌നാട്ടില്‍ 17% കര്‍ണാടകയില്‍ 12.45 ശതമാനവുമാണ് ടെസ്റ്റ് പോസ്റ്റ് നിരക്ക്. ടിപിആര്‍ നിരക്കില്‍ കേരളത്തിന് മുന്നിലുള്ളത് താരതമ്യേന ചെറിയ സംസ്ഥാനമായ ഗോവയാണ്. 41.52% ആണ് ഗോവയിലെ ഇന്നലത്തെ ടിപിആര്‍. ഗോവില്‍ ഇന്നലെ 5236 സാമ്പിളുകളാണ് പരിശോധിച്ചത്. 2174 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അതേസമയം കേരളത്തില്‍ ഇന്നലത്തെ കേസുകള്‍ 22,846ഉം, നടത്തിയ സാമ്പിള്‍ പരിശോധന 69,373 ആയിരുന്നു. കേരളത്തിലെ ഏറ്റവും ഉയര്‍ന്ന ടിപിആര്‍ തിരുവനന്തപുരം ജില്ലയിലാണ്(44.02%). ജില്ലയില്‍ പരിശോധിക്കുന്ന രണ്ടുപേരില്‍ ഒരാള്‍ക്ക് കൊണ്ട് ബാധയെന്ന് ചുരുക്കം.