• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘യഥാർത്ഥ ചരിത്രം, കേരളം കുട്ടികളെ പഠിപ്പിക്കും’; വികലമായ ചരിത്രനിർമ്മിതിയെ പിന്തുണക്കില്ലെന്നും മന്ത്രി

by Web Desk 04 - News Kerala 24
May 28, 2023 : 10:17 pm
in Kerala, News
0
A A
0
‘യഥാർത്ഥ ചരിത്രം, കേരളം കുട്ടികളെ പഠിപ്പിക്കും’; വികലമായ ചരിത്രനിർമ്മിതിയെ പിന്തുണക്കില്ലെന്നും മന്ത്രി

തിരുവനന്തപുരം: ആധുനിക സമൂഹം എന്ന നിലയിൽ കുട്ടികളെ യഥാർത്ഥ ചരിത്രം പഠിപ്പിക്കാൻ കേരളത്തിന്‌ ഉത്തരവാദിത്തം ഉണ്ടെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രാദേശിക ചരിത്രരചന സംസ്ഥാനതല ത്രിദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വർത്തമാന കാലഘട്ടത്തിൽ ചരിത്രവഴികളിൽ സ്ഥാനം പിടിച്ചവരെയും സംഭവങ്ങളെയും വസ്തുതകളെയും വികലമാക്കുന്നതിനെ പിന്തുണക്കില്ല. വികലമായ ചരിത്രനിർമ്മിതി നടക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികളിൽ ശരിയായ ചരിത്ര പഠനം സാധ്യമാക്കുന്നതിനുള്ള പദ്ധതികൾ ആവിഷ്ക്കരിച്ച് നടപ്പിലാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ശില്പശാലയിലൂടെ കുട്ടികൾ കണ്ടെത്തി തയ്യാറാക്കുന്ന ചരിത്ര നിരീക്ഷണങ്ങൾ പുസ്തകമാക്കി പ്രസിദ്ധീകരിക്കണമെന്നും ശിവൻകുട്ടി നിർദേശിച്ചു. ആരാരും അറിയപ്പെടാതെ പോയ പ്രാദേശിക ചരിത്രശേഷിപ്പുകളെ കണ്ടെത്താനും അത് പഠനവിധേയമാക്കുന്നതിനും അവതരിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കാൻ പാദമുദ്രകൾ എന്ന ശില്പശാലയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിച്ചു. സ്റ്റാർസ് പദ്ധതിയിൽ ഉൾപ്പെടുത്തി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന തെരഞ്ഞെടുത്ത കുട്ടികൾക്കായി സംസ്ഥാന തലത്തിൽ സംഘടിപ്പിച്ച ശില്പശാല എന്തുകൊണ്ടും പ്രശംസനീയമാണന്നും മന്ത്രി കൂട്ടിച്ചേർത്തു.

സമഗ്ര ശിക്ഷ കേരളം ഡയറക്ടർ ഡോ. എ ആർ സുപ്രിയ ടീച്ചർ ചടങ്ങിൽ സ്വാഗതം പറഞ്ഞു. സീമാറ്റ് കേരളം ഡയറക്ടർ ഡോ. സുനിൽ വി ടി അധ്യക്ഷനായിരുന്നു. സാക്ഷരതാ മിഷൻ ഡയറക്ടർ എ ജി ഒലീന മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രോഗ്രാം ഓഫീസർ ഷൂജ എസ് വൈ ചടങ്ങിന് നന്ദി പറഞ്ഞു. തിരുവനന്തപുരം സീമാറ്റ് കേരളയിൽ നടക്കുന്ന ത്രിദിന ശില്പശാലയിൽ ചരിത്ര പഠനം, സംവാദം, പ്രാദേശിക ചരിത്രാവതരണങ്ങൾ, കലാസന്ധ്യ തുടങ്ങി മൂന്നു ദിനങ്ങളിലായി നടക്കും. പ്രശസ്ത ചരിത്രകാരൻ ഡോ. കെ എൻ ഗണേഷ് , ഡോ. പി പി അബ്ദുൽ റസാഖ്, ഡോ. രാജേഷ് എസ് വി, ബിനോ പി ജോസ് , മാധ്യമപ്രവർത്തകൻ ശരത് ചന്ദ്രൻ തുടങ്ങിയവർ വിവിധ സെഷനുകൾ നയിക്കും. 14 ജില്ലകളിൽ നിന്നും വിജയികളായ കുട്ടികളാണ് സംസ്ഥാനതല ശില്പശാലയിൽ പങ്കെടുക്കുന്നത്. ശിൽപ്പശാല 30 ന് സമാപിക്കും

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുട്ടികളെ ഉപദ്രവിച്ചത് ചോദ്യം ചെയ്തു; വടകരയില്‍ അയൽവാസിയുടെ മർദനമേറ്റ് 65 കാരൻ മരിച്ചു

Next Post

എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

എഐ ക്യാമറ; ചെന്നിത്തല നുണ ആവര്‍ത്തിച്ച്‌ കേരളീയ സമൂഹത്തെ പരിഹസിക്കുന്നു: എം വി ഗോവിന്ദന്‍

കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

കെപിസിസി ഓഫിസിൽ ​ഗ്രൂപ്പ് തിരിഞ്ഞടി, കെഎസ് യു ഭാരവാഹികൾ തമ്മിൽ തല്ലി

റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

റിസർവ് ബറ്റാലിയൻ സ്പെഷ്യൽ കമാൻഡോ ചാലിയാർ പുഴയിൽ മുങ്ങിമരിച്ചു

ഇടമലക്കുടിക്ക് സ്വപ്‌ന‌ സാക്ഷാത്ക്കാരം: കുടുംബാരോഗ്യ കേന്ദ്രം മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും

"മണികണ്ഠന്റേത്‌ വലിയ മാതൃക’; യുവതിക്ക്‌ വൃക്ക നൽകിയ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അഭിനന്ദിച്ച്‌ മന്ത്രി വീണാ ജോർജ്‌

അരിക്കൊമ്പൻ കമ്പം ടൗണിൽ; പരിഭ്രാന്തരായി ജനം, നിരീക്ഷിച്ച് വനം വകുപ്പ്

അരിക്കൊമ്പൻ ജനവാസ മേഖയ്ക്കടുത്ത്, ഒടുവിൽ സി​ഗ്നൽ ചുരുളിക്ക് സമീപം, നിരീക്ഷിച്ച് തമിഴ് നാട് വനം വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021