തിരുവനന്തപുരം : ഈ മാസം 22, 23 തീയതികളില്‍ സ്കൂളുകളില്‍ ശുചീകരണ- അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ വിദ്യാഭ്യാസ വകുപ്പിന്റെ ഉന്നതതല യോഗം തീരുമാനിച്ചു. 9 വരെ ക്ലാസുകാര്‍ക്ക് 21 മുതല്‍ ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കു പ്രത്യേക സമയക്രമം ഉണ്ടാകും. കൈറ്റ്- വിക്ടേഴ്സ് വഴിയുള്ള ക്ലാസുകളുടെ സമയവും പുനഃക്രമീകരിക്കും. പരീക്ഷാ നടത്തിപ്പു സംബന്ധിച്ച കാര്യങ്ങള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തീരുമാനിക്കും. പാഠഭാഗങ്ങളെല്ലാം പരീക്ഷയ്ക്കു മുന്‍പ് പൂര്‍ത്തിയാക്കും. മാതൃകാ ചോദ്യക്കടലാസ് ഉടന്‍ പ്രസിദ്ധീകരിക്കും. മന്ത്രി വി. ശിവന്‍കുട്ടി, പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമ്മദ് ഹനീഷ്, പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ കെ.ജീവന് ബാബു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.