പത്തനംതിട്ട : പുളിക്കീഴ് പോലീസ് സ്റ്റേഷനില്‍ നിന്ന് പോക്സോ കേസ് പ്രതി ചാടിപോയി. സജു കുര്യനാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപെട്ടത്. ഇന്നലെ രാവിലെ കസ്റ്റഡിയിലെടുത്ത പ്രതിയെ കോടതിയില്‍ ഹാജരാക്കാനിരിക്കെയാണ് ചാടിപ്പോയത്. പതിനഞ്ച് വയസുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചെന്ന കേസിലാണ് സജുവിനെ പോലീസ് അറസ്റ്റിലായത്. മൂന്നാഴ്ച മുമ്പ് വീട് കയറി ആക്രമിച്ച കേസിലെ പ്രതിയും പുളിക്കീഴ് സ്റ്റേഷനില്‍ നിന്ന് രക്ഷപെട്ടിരുന്നു.