ദില്ലി: ദില്ലിയില്‍ പെണ്‍കുട്ടിയെ അതിക്രൂരമായി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സാഹില്‍ പിടിയില്‍. പതിനാറുകാരിയെ ഇരുപതോളം തവണ കുത്തിക്കൊന്ന ശേഷം ഒളിവില്‍ പോയിരുന്നു. ആറ് സംഘങ്ങളായി തിരിഞ്ഞ് പ്രതിക്കായി തെരച്ചില്‍ ദില്ലി പോലീസ് തുടരുകയായിരുന്നു. പെണ്‍കുട്ടിയെ ഇയാള്‍ കുത്തിക്കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു. സാക്ഷി എന്ന 16 കാരിയാണ് കൊല്ലപ്പെട്ടത്. ആള്‍ക്കൂട്ടത്തിന് മുന്നില്‍ വച്ചാണ് ആക്രമിച്ചത്. ഒന്നിലധികം തവണ കുത്തുകയും കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട പെണ്‍കുട്ടി ഇന്നലെ രാത്രി സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. രാത്രി വഴിയില്‍ വെച്ച് ആള്ക്കാര് നോക്കിനില്‍ക്കെയാണ് സാഹില്‍ പെണ്‍കുട്ടിയെ തടഞ്ഞുനിര്‍ത്തി കുത്തിയത്. സാഹില്‍ കൈയ്യില്‍ കരുതിയിരുന്ന കത്തി ഉപയോഗിച്ച് നിരവധി തവണ പെണ്‍കുട്ടിയുടെ ശരീരത്തിലേക്ക് ആഞ്ഞാഞ്ഞ് കുത്തി. എന്നാല്‍ സമീപത്തുണ്ടായിരുന്ന ആരും പ്രതിയെ തടഞ്ഞില്ല.