കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭയിലെ ഏക കോണ്‍ഗ്രസ് എംഎല്‍എ ബെയ്റോണ്‍ ബിശ്വാസ് തിങ്കളാഴ്ച തൃണമൂല്‍ കണ്‍ഗ്രസില്‍ ചേര്‍ന്നു. മേദിനിപൂര്‍ ജില്ലയില്‍ ഭരണകക്ഷിയുടെ ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജിയുടെ സാന്നിധ്യത്തിലാണ് ബെയ്റോണ്‍ ബിശ്വാസ് തൃണമൂലില്‍ ചേര്‍ന്നത്. മുര്‍ഷിദാബാദ് ജില്ലയിലെ ന്യൂനപക്ഷങ്ങള്‍ക്ക് ആധിപത്യമുള്ള സാഗര്‍ദിഗി മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയായ ബിശ്വാസ്, ഭരണകക്ഷിയുടെ ”തൃണമൂല്‍ ഇഹ് നബോജോവര്‍ (തൃണമൂല്‍ പുതിയ തരംഗം)” എന്ന ജനകീയ പ്രചാരണ കാമ്പെയ്നിനിടെ ഘട്ടല്‍ ഏരിയയില്‍വെച്ച് തൃണമൂലില്‍ ചേരുകയായിരുന്നു.