ഡല്‍ഹി: ഡല്‍ഹിയില്‍ രാജസ്ഥാന് കോണ്‍ഗ്രസിലെ പ്രശ്ന പരിഹാരത്തിന് ഹൈക്കമാന്‍ഡിന്റെ നേതൃത്വത്തില്‍ നിര്‍ണായക ചര്‍ച്ച. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്, സച്ചിന് പൈലറ്റ്, കെസി വേണുഗോപാല്‍, രാഹുല്‍ ഗാന്ധി എന്നിവര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ വീട്ടിലെത്തി. താന്‍ ഉന്നയിച്ച ആവശ്യങ്ങള്‍ ഈമാസം തന്നെ പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപക പ്രക്ഷോഭം നടത്തുമെന്ന് സച്ചിന് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയുടെ കാലത്ത് നടന്ന അഴിമതികളെ കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് സച്ചിന് പൈലറ്റ് രാജസ്ഥാന് സര്‍ക്കാരിന് എതിരെ പരസ്യമായി രംഗത്തുവന്നത്.