കോഴിക്കോട്: കോഴിക്കോട് ബേപ്പൂര്‍ ബീച്ചിലെ ഫ്‌ലോട്ടിങ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തുറമുഖ വകുപ്പ് നിര്‍ത്തിവെപ്പിച്ചു. ലൈസന്‍സ് ഇല്ലാതെയും ആവശ്യമായ സുരക്ഷാ മാനദണ്ഡം പാലിക്കാതെയുമാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് ബേപ്പൂര്‍ പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. കടലില്‍ പൊങ്ങിനില്‍ക്കുന്ന ഫ്‌ലോട്ടിങ് ബ്രിഡ്ജില്‍ കയറാന്‍ ദിവസേന നൂറുകണക്കിനാളുകളാണ് ബേപ്പൂരിലേക്ക് എത്തിയിരുന്നത്. തുറമുഖവകുപ്പിന്റെ അനുമതിയോ ലൈസന്‍സോ ഇല്ലാതെയാണ് ഇത്രകാലവും ഇത് പ്രവര്‍ത്തിച്ചതെന്നാണ് പോര്‍ട്ട് ഓഫീസറുടെ വിശദീകരണം. അതേസമയം കൃത്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയാണ് ബ്രിഡ്ജ് പ്രവര്‍ത്തിച്ചിരുന്നതെന്ന് നടത്തിപ്പുകാര്‍ പറയുന്നു.