കുവൈത്ത് സിറ്റി: കുവൈത്തില്‍ പബ്ലിക് സെക്യൂരിറ്റി അധികൃതര്‍ നടത്തിയ റെയ്ഡില്‍ അനധികൃത മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തി. കഴിഞ്ഞ ദിവസം അഹ്‍മദി ഗവര്‍ണറേറ്റിലെ സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ മഹ്‍ബുലയില്‍ നടത്തിയ പരിശോധനയിലാണ് മദ്യ നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്. ഇവിടെയുണ്ടായിരുന്ന ഒരാളെ അറസ്റ്റ് ചെയ്‍തു.
പിടിയിലായ പ്രവാസിയാണ് മദ്യനിര്‍മാണം നടത്തിയിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി ഉദ്യോഗസ്ഥര്‍ പറയുന്നു. 40 ബാരലുകളില്‍ നിറച്ചിരുന്ന അസംസ്‍കൃത വസ്‍തുക്കളും വിതരണത്തിന് തയ്യാറാക്കി വെച്ചിരുന്ന 163 ബോട്ടില്‍ മദ്യവും അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിയെയും പിടിച്ചെടുത്ത സാധനങ്ങളും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് കൈമാറിയിരിക്കുകയാണ്.