റിയാദ്: യുവ ഇന്ത്യൻ വ്യവസായിയും കർണാടക പുത്തൂർ സ്വദേശിയുമായ മൊഹിയുദ്ധീൻ ഹാരിസ് അബ്ദുല്ല (48 ) ഹൃദയാഘാതം മൂലം ജുബൈലിൽ മരിച്ചു. കടുത്ത നെഞ്ച് വേദനയെ തുടർന്ന് ജുബൈൽ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ജുബൈലിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തി വരികയായിരുന്നു മൊഹിയുദ്ധീൻ.
പ്രവാസി വെൽഫെയർ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴയുടെ നേതൃത്വത്തിൽ തുടർ നടപടികൾ പുരോഗമിക്കുന്നു. ഔദ്യോഗിക നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് അദ്ദേഹം അറിയിച്ചു. നുസൈബ ബാനു ആണ് ഭാര്യ. മക്കൾ – ഹയ്യാൻ അബ്ദുല്ല, ഹസ്ന സുലൈഖ, ഹനീന ഹഫ്സ, ഹൈസാൻ ഹമീദ്. സഹോദരൻ – ഹസീഫ്.












