• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക്‌ ഹജ്ജ്‌ കേന്ദ്രം മുതൽക്കൂട്ടാകും: മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
June 3, 2023 : 6:59 pm
0
A A
0
കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക്‌ ഹജ്ജ്‌ കേന്ദ്രം മുതൽക്കൂട്ടാകും: മുഖ്യമന്ത്രി

കണ്ണൂർ> ഹജ്ജ് കേന്ദ്രം കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക് മുതൽക്കൂട്ടാകുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതോടെ വിമാനത്താവളത്തിന്റെ മറ്റു തടസ്സങ്ങൾ നീങ്ങുമെന്ന്‌ പ്രതീക്ഷിക്കുന്നു. നാട്ടുകാരും യാത്രക്കാരും ആഗ്രഹിച്ച വിമാനത്താവളമെന്ന നില ഇതുവരെ വന്നിട്ടില്ല. ആവശ്യമായ വിമാനവും യാത്രാസൗകര്യവും അനുവദിക്കാത്തതാണ്‌ പ്രശ്‌നം. കേന്ദ്രസർക്കാരാണ്‌ അനുമതി നൽകേണ്ടത്‌. വിമാനത്താവളം വന്നതുമുതൽ സംസ്ഥാന സർക്കാർ ഇതിനായി ശ്രമിക്കുകയാണ്‌. കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹജ്ജ് ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

വടക്കേ മലബാറിലെ ഹജ്ജ് തീർഥാടകർക്ക്‌ സൗകര്യപ്രദമായ വിമാനത്താവളമാണ് കണ്ണൂർ. വരും വർഷങ്ങളിൽ തീർഥാടകരുടെ എണ്ണം കൂടും. അതിനനുസരിച്ച് കൂടുതൽ സൗകര്യങ്ങളും ഒരുക്കും. ഒരുകോടി രൂപയാണ് കണ്ണൂരിൽ ഹജ്ജ് തീർഥാടന ഒരുക്കങ്ങൾക്കായി അനുവദിച്ചത്. കോഴിക്കോട് ഹജ്ജ് ഹൗസിനോട് ചേർന്ന് എട്ട് കോടി രൂപ ചെലവഴിച്ച് സ്ത്രീകൾക്കു മാത്രമായി 31,000 ചതുരശ്ര അടിയിൽ പ്രത്യേക ബ്ലോക്ക് നിർമിച്ചു. സർക്കാരിന്റെ കരുതലിന്റെ ഭാഗമാണിത്.

ഹജ്ജ് തീർഥാടനത്തിൽ മാത്രമല്ല, മറ്റെല്ലാ മേഖലയിലും സർക്കാരിന്റെ കരുതൽ സ്പർശമുണ്ട്. അത് ഇനിയും തുടരും. പൊതുവായ വികസന പദ്ധതികൾക്ക് പുറമെ ചില വിഭാഗങ്ങൾക്കും പ്രദേശങ്ങൾക്കുമായി സവിശേഷ പദ്ധതികളും സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്നുണ്ട്. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് നടപ്പാക്കുന്നത്. അതിലൊന്നാണ് കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ച ജോസഫ് മുണ്ടശ്ശേരി സ്‌കോളർഷിപ്പ്. ആറരക്കോടി രൂപയാണ് അതിനായി ഈ വർഷം വകയിരുത്തിയത്. സംസ്ഥാന ന്യൂനപക്ഷവികസന ധനകാര്യ കോർപ്പറേഷന് ഓഹരി മൂലധനമായി 13 കോടി വകയിരുത്തി.

വഖഫ് ബോർഡിന്റെ അന്യാധീനപ്പെട്ട സ്വത്തുക്കൾ തിരിച്ചുപിടിക്കുന്നതിന്‌ നടപടി സ്വീകരിച്ചുവരികയാണ്. വഖഫ് വസ്തുക്കളുടെ ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കും. സർക്കാരിന്റെ ക്ഷേമ പ്രവൃത്തികൾ അനുഭവിക്കാത്ത ഒരാളും ഒരു പ്രദേശവും ഉണ്ടാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെ ‘ചൊവ്വാദോഷം’ നോക്കാനുള്ള അലഹാബാദ് ഹൈകോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി

Next Post

ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In