• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

by Web Desk 04 - News Kerala 24
June 3, 2023 : 7:19 pm
0
A A
0
ടെസ്റ്റ് വിരമിക്കല്‍ ഹോം ഗ്രൗണ്ടില്‍; തിയതി പ്രഖ്യാപിച്ച് ഡേവിഡ് വാര്‍ണര്‍

ലണ്ടന്‍: പാകിസ്ഥാനെതിരെ 2024 ജനുവരിയില്‍ നടക്കുന്ന മൂന്ന് ടെസ്റ്റുകളുടെ പരമ്പരയില്‍ സിഡ‍്‌നിയിലെ മത്സരത്തോടെ ഓസീസ് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ ടെസ്റ്റ് ക്രിക്കറ്റിനോട് വിടപറയും. ഇക്കാര്യം വാര്‍ണര്‍ തന്നെയാണ് വ്യക്തമാക്കിയത്. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കളിച്ച 17 ടെസ്റ്റുകളില്‍ ഒരു സെഞ്ചുറി മാത്രം നേടിയ വാര്‍ണര്‍ ക്രിക്കറ്റിന്‍റെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ മോശം ഫോമിലാണ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പോടെ വിരമിക്കുമെന്ന സൂചന വാര്‍ണര്‍ നേരത്തെ നല്‍കിയിരുന്നതാണെങ്കിലും ഹോം ഗ്രൗണ്ടായ സിഡ്‌നിയില്‍ അവസാന ടെസ്റ്റ് കളിക്കാമെന്ന പ്രതീക്ഷയിലാണ് താരം ഇപ്പോള്‍.

‘2024 ലോകകപ്പ് മിക്കവാറും എന്‍റെ അവസാന മത്സരമായിരിക്കും എന്ന് ഞാന്‍ എപ്പോഴും പറയാറുണ്ട്. ഇതിന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പര കളിക്കില്ല. പാകിസ്ഥാനെതിരെ നാട്ടില്‍ നടക്കുന്ന പരമ്പരയോടെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കും. 2024ലെ ട്വന്‍റി 20 ലോകകപ്പ് കളിക്കണം എന്ന ആഗ്രഹമുണ്ട്. അതിന് മുമ്പ് നമുക്ക് ഏറെ മത്സരങ്ങളുണ്ട്. എല്ലാ മത്സരങ്ങളും അവസാനത്തേതാണ് എന്ന നിലയിലാണ് കളിച്ചിട്ടുള്ളത്. ടീമില്‍ എപ്പോഴും ഊര്‍ജം നലനിര്‍ത്താന്‍ ഞാന്‍ ശ്രമിക്കാറുണ്ട്. അതിനായി കഠിന പരിശ്രമം നടത്തുകയാണ്. ഇന്ത്യക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലും വെല്ലുവിളിയായി കാണുന്നു. വരും വര്‍ഷം ഐപിഎല്‍ അടക്കമുള്ള ഫ്രാഞ്ചൈസി ക്രിക്കറ്റുകളില്‍ കളിക്കണം. ഷെഫീല്‍ഡ് ഷീല്‍ഡില്‍ ന്യൂ സൗത്ത് വെയ്‌ല്‍സിനായി മത്സരം കളിക്കില്ലെന്ന് ആരു കണ്ടു’ എന്നും വാര്‍ണര്‍ വ്യക്തമാക്കി. ടെസ്റ്റില്‍ മോശം ഫോമിലാണെങ്കിലും ടി20യില്‍ വാര്‍ണര്‍ റണ്‍സ് കണ്ടെത്തുന്നുണ്ട്. ടി20യില്‍ 2021 മുതല്‍ 147 സ്ട്രൈക്ക് റേറ്റും 40 ശരാശരിയും വാര്‍ണര്‍ക്കുണ്ട്.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിക്കും മുന്നേ ഓസ്ട്രേലിയക്കായി 2009ല്‍ രാജ്യാന്തര അരങ്ങേറ്റം കുറിച്ച താരമാണ് ഡേവിഡ് വാര്‍ണര്‍. ഓസീസിന്‍റെ വരാനിരിക്കുന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനും ആഷസിനുമുള്ള സ്‌ക്വാഡുകളില്‍ വാര്‍ണറുണ്ട്. ടെസ്റ്റില്‍ 102 കളികളില്‍ 45.58 ശരാശരിയിലും 71.04 സ്ട്രൈക്ക് റേറ്റിലും വാര്‍ണര്‍ക്ക് 8158 റണ്‍സുണ്ട്. ടെസ്റ്റില്‍ 25 സെഞ്ചുറികളും മൂന്ന് ഇരട്ട സെഞ്ചുറികളും സ്വന്തമാക്കി. 142 ഏകദിനങ്ങളില്‍ 19 ശതകങ്ങളോടെ 6030 റണ്‍സും 99 രാജ്യാന്തര ടി20കളില്‍ 2898 റണ്‍സും വാര്‍ണര്‍ക്കുണ്ട്. 176 ഐപിഎല്‍ മത്സരങ്ങളില്‍ 6397 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കണ്ണൂർ വിമാനത്താവളത്തിന്റെ പുരോഗതിക്ക്‌ ഹജ്ജ്‌ കേന്ദ്രം മുതൽക്കൂട്ടാകും: മുഖ്യമന്ത്രി

Next Post

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

അലക്കിയിട്ട വസ്ത്രം എടുക്കുന്നതിനിടെ ഇടിമിന്നലേറ്റു; യുവതിക്ക് ദാരുണാന്ത്യം

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

പേപ്പട്ടിയെയും കമ്യൂണിസ്റ്റുകാരെയും ഒരുമിച്ച് കണ്ടാൽ കമ്യൂണിസ്റ്റുകാരെ ജനം തല്ലുന്ന കാലം വിദൂരമല്ല: എസ് സുരേഷ്

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

യുഎഇയില്‍ കാര്‍ അപകടത്തില്‍പെട്ട് ദമ്പതികള്‍ മരിച്ചു; രണ്ട് കുട്ടികള്‍ ഗുരുതരാവസ്ഥയില്‍

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

പഞ്ചായത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റ്, കുമളിയിൽ മാധ്യമ പ്രവർത്തകനെ സിപിഎം പ്രവർത്തകർ മർദ്ദിച്ചു

മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ

മലപ്പുറം ജില്ല ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ചത്​ നിയമവിരുദ്ധമെന്ന്​ റിസർവ്​ ബാങ്ക്​ ഹൈകോടതിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In