• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, February 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മദ്യം വാങ്ങാന്‍ 5000 നല്‍കിയില്ല; കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, ആറ് പേര്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
June 4, 2023 : 7:59 am
0
A A
0
മദ്യം വാങ്ങാന്‍ 5000 നല്‍കിയില്ല; കത്തിയാക്രമണത്തില്‍ മൂന്ന് പേര്‍ക്ക് പരിക്ക്, ആറ് പേര്‍ അറസ്റ്റില്‍

മാന്നാര്‍: മദ്യം വാങ്ങാന്‍ പണം ചോദിച്ചിട്ട് കൊടുക്കാത്തതിന്റെ വൈരാഗ്യത്തിന് മാരകായുധവുമായി അക്രമം നടത്തിയ  ആറ് പേരെ മാന്നാര്‍ പൊലീസ് അറസ്റ്റു ചെയ്തു. ചെന്നിത്തല കാരാഴ്മ കിഴക്ക് വാരോട്ടില്‍ സിജി (37), പൂയപ്പള്ളില്‍ ജോണ്‍സണ്‍ (31), വെട്ടുകുളഞ്ഞിയില്‍ വിനീഷ് (ഉണ്ണിബോസ്-47), കാരാഴ്മ പൗവത്തില്‍ സുനില്‍ കുമാര്‍ (39), ചെന്നിത്തല ഒരിപ്രം കണ്ടത്തില്‍ ഷിബു (34), ദ്വാരകയില്‍ ബിബിന്‍ (32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ചെന്നിത്തല ഒരിപ്രം പൈനുമ്മൂട്ടില്‍ ഗോപാലകൃഷ്ണന്‍ (45), വലിയകുളങ്ങര ആയില്യം വീട്ടില്‍ അമിത് (30), മാന്നാര്‍ കുട്ടമ്പേരൂര്‍ തയ്യില്‍ വീട്ടില്‍ നിഖില്‍ (28)എന്നിവര്‍ക്കാണ് സംഘത്തിന്റെ അക്രമത്തില്‍ പരിക്കേറ്റത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. അക്രമത്തിനിരയായവര്‍ നടത്തുന്ന ചെന്നിത്തല ഒരിപ്രം എസ്. കെ ഹോളോ ബ്രിക്‌സ് കമ്പനിക്ക് സമീപമെത്തിയാണ് പ്രതികള്‍ ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

പൊലീസ് പറയുന്നതിങ്ങനെ: ആക്രമിക്കപെട്ടവരോട് പ്രതികള്‍ മദ്യം വാങ്ങാന്‍ 5000 രൂപ ഫോണില്‍ ആവശ്യപെട്ടു. തങ്ങളുടെ കൈയില്‍ പണം ഇല്ലെന്ന് പറഞ്ഞപ്പോള്‍ പ്രതികള്‍ കമ്പനിക്ക് സമീപത്തെത്തി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുക്കുകയും കത്തിയെടുത്ത് ആക്രമിക്കുകയുമായിരുന്നു. അക്രമത്തില്‍ മൂന്നു പേര്‍ക്കും മാരകമായി മുറിവേറ്റു. പരിക്കേറ്റ ഒരാള്‍ക്ക് നെഞ്ചിന് താഴെ വാരിയെല്ലിന് സമീപത്തായാണ് മുറിവേറ്റിട്ടുള്ളത്. സംഭവം അറിഞ്ഞ് പൊലീസ് എത്തിയപ്പോളേക്കും പ്രതികള്‍ രക്ഷപെട്ടിരുന്നു.

പിന്നീട് ആക്രമിക്കപെട്ടവര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ പ്രതികളും എത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികളില്‍ ബിബിന്‍ ഒഴികെയുള്ളവര്‍ നിരവധി കേസുകളില്‍ പ്രതികളും ജാമ്യത്തിലിറങ്ങി നടക്കുന്നവരുമാണ്. സിജി മാന്നാര്‍ പൊലീസ് ഗുണ്ടാ ലിസ്റ്റില്‍ പെട്ടയാളും, ഉണ്ണിബോസ് ചെന്നിത്തലയില്‍ മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച കേസില്‍ പ്രതിയുമാണ്. ഇവരുടെ ജാമ്യം റദ്ദാക്കുകയും ഗുണ്ടാ ആക്ട് ചുമത്തുന്നതിനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. ഇന്‍സ്പെക്ടര്‍ ജോസ് മാത്യു, എസ്‌ഐമാരായ ബിജുക്കുട്ടന്‍, ജോസി, ഗ്രേഡ് എ.എസ്. ഐ മധു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സാജിദ്, അജിത് ഹരിപ്രസാദ്, ഹോം ഗാര്‍ഡ് വിജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. ചെങ്ങന്നൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന്റെ മുന്‍പില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇൻസ്റ്റഗ്രാം പരിചയം, രാത്രി വീട്ടിലെത്തി, പിടികൂടി നാട്ടുകാർ; പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

Next Post

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14000 വീടുകളിലും 30000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14000 വീടുകളിലും 30000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനം

കെ ഫോൺ ഉദ്ഘാടനം നാളെ; ആദ്യഘട്ടത്തിൽ 14000 വീടുകളിലും 30000ത്തിൽപ്പരം സർക്കാർ സ്ഥാപനങ്ങളിലും ഇന്റർനെറ്റ് സേവനം

കോട്ടയം പാതയിൽ ഇന്ന് മുതൽ ട്രെയിൻ നിയന്ത്രണം

യാത്രക്കാരുടെ ശ്രദ്ധക്ക്; 28 ട്രെയിനുകൾ കൂടി റദ്ദാക്കി; ആകെ റദ്ദാക്കിയ ട്രെയിനുകളുടെ എണ്ണം 85

സംസ്ഥാനത്ത് ഞായറാഴ്ചവരെ മഴയ്ക്ക് സാധ്യത ; മത്സ്യ ബന്ധനത്തിന് വിലക്കില്ല

കാലവർഷം കേരളതീരത്തേക്ക്, ആദ്യം മഴ കിട്ടുക തെക്കൻ കേരളത്തിൽ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

'ലൈംഗിക പീഡനം, നിർബന്ധിച്ച് യുവതിയുടെ മതം മാറ്റി, പിതാവുമായി ലൈംഗിക ബന്ധത്തിനു നിർബന്ധിച്ചു': യുവാവ് അറസ്റ്റിൽ

തൃശ്ശൂരിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു, കോട്ടയം മീനച്ചിലാറ്റിൽ അജ്ഞാത മൃതദേഹം കരയ്ക്ക് അടിഞ്ഞു

കോഴിക്കോട് ബീച്ചിൽ പന്ത് കളിക്കുന്നതിനിടെ അപകടം; രണ്ട് കുട്ടികളെ കടലിൽ കാണാതായി, തിരച്ചിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In