• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

by Web Desk 04 - News Kerala 24
June 4, 2023 : 4:52 pm
in Kerala, News
Reading Time: 1 min read
0
A A
0
എ.ഐ കാമറ; നാളെ മുതൽ നിയമലംഘനത്തിന് കനത്ത വിലനൽകേണ്ടിവരും

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ എ.​ഐ കാമറകൾ കണ്ടെത്തുന്ന ഗതാഗത നിയമലംഘനങ്ങൾക്ക് പിഴ ഈടാക്കും. റോഡിലെ നിയമലംഘനം കണ്ടെത്താന്‍ 675 എ.ഐ കാമറയും അനധികൃത പാര്‍ക്കിങ് കണ്ടെത്താന്‍ 25 കാമറയും ചുവപ്പ് സിഗ്നല്‍ പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 18 കാമറയുമാണ് സ്ഥാപിച്ചിട്ടുള്ളത്. കേന്ദ്ര സർക്കാർ തീരുമാനം വരുന്നത് വരെ 12 വയസിൽ താഴെയുള്ള കുട്ടിയുമായി ആകെ മൂന്ന് പേർ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്താൽ പിഴ ഈടാക്കില്ല. ഈ വിഷയത്തിൽ നിയമ ഭേദഗതി ആവശ്യപ്പെട്ട് കേ​ന്ദ്രത്തിന് കത്തയച്ചിരിക്കുകയാണ്.

നേരത്തെ മേയ് 20 മുതൽ പിഴയീടാക്കാനാണ് തീരുമാനിച്ചിരു​ന്നതെങ്കിലും വിമർശനത്തെ തുടർന്ന്, നീട്ടിവെക്കുകയായിരുന്നു. നിയമലംഘകർക്ക് ഒരു മാസം മുന്നറിയിപ്പ് നോട്ടീസ് നൽകുകയാണ് ചെയ്തത്. നാളെ മുതൽ നിയമലംഘനം കാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലിലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റലിലൂടെ ഇ-ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹനവകുപ്പ് നോട്ടീസച്ച് തുടർ നടപടികളിലേക്ക് കടക്കും.

പിഴകൾ ഇപ്രകാരം
ഹെൽമറ്റ് ഇല്ലാതെയുള്ള യാത്രകൾക്ക് – 500 രൂപ (രണ്ടാം തവണ പിടിക്കപ്പെട്ടാൽ – 1000 രൂപ)

ലൈസൻസില്ലാതെ വാഹനം ഓടിക്കൽ – 5000 രൂപ

വാഹനമോടിക്കുമ്പോഴുള്ള മൊബൈൽ ഉപയോഗം- 2000 രൂപ

അമിതവേഗം – 2000 രൂപ

സീറ്റ് ബെൽറ്റ് ധരിക്കാത്തതിന് ആദ്യതവണ- 500 രൂപ പിഴ (ആവർത്തിച്ചാൽ 1000 രൂപ).

മദ്യപിച്ച് വാഹനമോടിച്ചാൽ 6 മാസം തടവ് അല്ലെങ്കിൽ 10,000 രൂപ പിഴ

രണ്ടാം തവണ പിടിക്കപ്പെട്ടാൽ 2 വർഷം തടവ് അല്ലെങ്കിൽ 15,000 രൂപ പിഴ

ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിച്ചാൽ 3 മാസം തടവ് അല്ലെങ്കിൽ 2000 രൂപ പിഴ

രണ്ടാം തവണയും പിടിക്കപ്പെട്ടാൽ മൂന്ന് മാസം തടവ് അല്ലെങ്കിൽ 4000 രൂപ പിഴ

രണ്ടിൽ കൂടുതൽ ആളുകളുമായി ഇരുചക്രവാഹനത്തിൽ യാത്ര ചെയ്താൽ 1000 രൂപ

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മാലിന്യം തള്ളൽ: കൊച്ചിയിൽ എട്ടു കേസുകൾ കൂടി എടുത്തു

Next Post

ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍

ജൂണ്‍ 15 നകം ലംപ്സം ഗ്രാന്റ് വിതരണം ചെയ്യുമെന്ന് കെ. രാധാകൃഷ്ണന്‍

സിനിമയിൽ അഭിനയിപ്പിക്കാൻ അമ്മ മകൾക്ക് ഹോർമോൺ ഗുളികകൾ നൽകി; കഴിച്ചില്ലെങ്കിൽ കടുത്ത ഉപദ്രവം -ചൈൽഡ് ലൈനിൽ പരാതിപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി

സിനിമയിൽ അഭിനയിപ്പിക്കാൻ അമ്മ മകൾക്ക് ഹോർമോൺ ഗുളികകൾ നൽകി; കഴിച്ചില്ലെങ്കിൽ കടുത്ത ഉപദ്രവം -ചൈൽഡ് ലൈനിൽ പരാതിപ്പെട്ട പെൺകുട്ടിയെ രക്ഷപ്പെടുത്തി

കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് കെ.സുധാകരൻ

കാമറയില്‍ കുടുങ്ങാന്‍ പോകുന്നത് കോണ്‍ഗ്രസുകാര്‍ മാത്രമല്ലെന്ന് കെ.സുധാകരൻ

‘ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം’; സവാദിന് സ്വീകരണം നൽകിയതിനെതിരെ അശ്വതി ശ്രീകാന്ത്

'ബാക്കി ആണുങ്ങളെ കൂടി നാണം കെടുത്താൻ ശ്രമിക്കുന്നതിലാണ് സങ്കടം'; സവാദിന് സ്വീകരണം നൽകിയതിനെതിരെ അശ്വതി ശ്രീകാന്ത്

മന്ത്രിമാരും വകുപ്പുകളും പോരാ എന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ച ഭയന്നെന്ന് വി. ശിവൻകുട്ടി

മന്ത്രിമാരും വകുപ്പുകളും പോരാ എന്ന് പ്രതിപക്ഷം അലമുറയിടുന്നത് വീണ്ടും ഭരണത്തുടർച്ച ഭയന്നെന്ന് വി. ശിവൻകുട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021