കണ്ണൂര്‍: കണ്ണൂരില്‍ കമ്മീഷണര്‍ ഓഫീസിന് സമീപം ഡ്രൈവറെ കുത്തിക്കൊന്നു. കണിച്ചാര്‍ സ്വദേശി ജിന്റോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. മോഷണശ്രമത്തിനിടെയാണ് കൊലപാതകം എന്നാണ് സൂചന.
ലോറിക്കുള്ളിൽ വെച്ചാണ് ഡ്രൈവർ ജിന്റോയ്ക്ക് കുത്തേറ്റതെന്ന് എ സി പി രത്നകുമാർ പറഞ്ഞു. ഓടി രക്ഷപെടാനുള്ള ശ്രമത്തിനിടെ നൂറ് മീറ്റർ അകലെ വെച്ച് കുഴഞ്ഞ് വീണു. കവർച്ചയാണോ ആക്രമിയുടെ ലക്ഷ്യം എന്ന് ഉറപ്പിച്ചിട്ടില്ലെന്നും എസിപി കൂട്ടിച്ചേര്‍ത്തു.