• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, November 10, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹൃദയത്തിലെ ​ന​ഗുമോ പാട്ടിൽ ബീഫ്; മോഹൻലാലിനും പ്രണവിനുമെതിരെ ഹിന്ദുത്വവാദികൾ

by Web Desk 04 - News Kerala 24
June 5, 2023 : 4:49 pm
0
A A
0
ഹൃദയത്തിലെ ​ന​ഗുമോ പാട്ടിൽ ബീഫ്; മോഹൻലാലിനും പ്രണവിനുമെതിരെ ഹിന്ദുത്വവാദികൾ

കൊച്ചി > വിനീത്‌ ശ്രീനിവാസൻ സംവിധാനം ചെയ്‌ത ഹൃദയം സിനിമയിലെ ഗാനരംഗത്തിന്റെ പേരിൽ മോഹൻലാലിനും മകൻ പ്രണവിനുമെതിരെ തീവ്രഹിന്ദുത്വവാദികളുടെ സൈബർ ആക്രമണം. സിനിമയിലെ നഗുമോ പാട്ടിൽ ബീഫ്‌ കഴിക്കുന്ന രംഗം വന്നതാണ്‌ ഹുന്ദുത്വവാദികളെ ചൊടിപ്പിച്ചത്‌. ട്വിറ്ററിലാണ്‌ വെറുപ്പ്‌ വിതയ്‌ക്കുന്ന കുറിപ്പുകൾ വ്യാപകമായി വരുന്നത്‌.

പ്രണവ്‌ മോഹൻലാലും നായിക കല്യാണി പ്രിയദർശനും ചേർന്നുള്ള പാട്ടുരംഗത്തിൽ വാഴയിലയിൽ വിളമ്പുന്ന ബീഫ്‌ കഴിക്കുന്ന രംഗം തങ്ങളുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ്‌ സംഘപരിവാർ ഹാൻഡിലുകൾ ട്വിറ്ററിൽ ലാലിനും മകനും എതിരെ വാളോങ്ങുന്നത്‌. പശ്‌ചാത്തലത്തിൽ നഗുമോമു ഗനലേനി എന്ന ത്യാഗരാജ കീർത്തനമുള്ളതും പ്രകോപനപരമാണെന്നാണ്‌ ഹിന്ദുത്വവാദികൾ ആരോപിക്കുന്നത്‌. യൂടൂബിൽ 17 മില്യൺ ആളുകൾ കണ്ട ​ഗാനം ചിട്ടപ്പെടുത്തിയത് ഹിഷാം അബ്‌ദുൾ വഹാബ്‌ ആണ്.

സ്വാതി ബെല്ലം എന്ന ദന്തഡോക്‌ടറാണ്‌ ഹിന്ദു സംസ്‌കാരത്തെ നശിപ്പിക്കാൻ മോളിവുഡിന്‌ ആരാണ്‌ അധികാരം നൽകിയതെന്ന ചോദ്യവുമായി ട്വീറ്ററിലെത്തിയത്‌. ഈ ട്വീറ്റ്‌ വന്നതോടെ നിരവധി പേർ മലയാളികളുടെ ബീഫ്‌ താൽപര്യത്തെ ചോദ്യം ചെയ്‌ത്‌ രംഗത്തു വന്നു. തെലുഗു കീർത്തനത്തിന്റെ പശ്‌ചാത്തലത്തിൽ ബീഫ്‌ വിളമ്പുമ്പോഴുള്ള നായികയുടെ എക്‌സ്‌പ്രഷനും ഹിന്ദുത്വവാദിക്ക്‌ സഹിക്കുന്നില്ല. ജീവിതത്തിൽ ഇന്നേവരെ കഴിഞ്ഞ ഏറ്റവും രുചിയുള്ള ഭക്ഷണമാണിതെന്ന മട്ടിലാണ്‌ ആ പെൺകുട്ടി പ്രതികരിക്കുന്നതെന്ന്‌ ട്വിറ്റിൽ പറയുന്നു.

ബീഫ്‌ കേരളത്തിന്റെ ദേശീയ ഭക്ഷണമാകാം. എല്ലാ സിനിമയിലും ഇത്തരം രംഗങ്ങൾ ഉൾപ്പെടുത്തുന്നതിൽ തെറ്റില്ല. ഇല്ലെങ്കിൽ കേരള സർക്കാർ അവ നിരോധിക്കും. എന്നാൽ ഈ രംഗത്ത്‌ ഒരു രാമ സങ്കീർത്തനത്തിന്റെ പശ്‌ചാത്തല സംഗീതം നൽകേണ്ട ആവശ്യം എന്താണെന്നും അവർ ചോദിക്കുന്നു. ബീഫ്‌ പിഞ്ഞാണത്തിൽ വിളമ്പാതെ ഹിന്ദുക്കൾ പാവനമായി കരുതുന്ന വാഴയിൽ വിളമ്പിയത്‌ പരമാവധി പ്രകോപനമുണ്ടാക്കാനുള്ള സംവിധാകൻെറ ശ്രമമാണ്‌ എന്നാണ്‌ ഒരു കമന്റ്‌. ത്യാഗരാജ ബ്രാഹ്‌മണനാണെന്നും ഇത്തരം രംഗങ്ങളിൽ അറബ്‌ സംഗീതമാണ്‌ വേണ്ടതെന്നും ട്വീറ്റിൽ പറയുന്നു. ഇതുവരെ മൂവായിരത്തോളം പേർ റിട്വീറ്റ്‌ ചെയ്‌ത ഈ സന്ദേശത്തിൽ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും കേരളത്തിനെതിരെയാണ്‌. തമിഴ്‌നാട്ടുകാരും മലയാളികളും ബീഫ്‌ കഴിച്ചാലും കന്നഡക്കാരും തെലുങ്കരും സനാതന ധർമം കൈവിടില്ലെന്ന്‌ ആത്മവിശ്വാസ പ്രകടനത്തോടെയാണ്‌ ട്വീറ്റ്‌ അവസാനിക്കുന്നത്‌. കേരള വിരുദ്ധതയും മുസ്‌ലിം വിരുദ്ധതയും നിറഞ്ഞ കമന്റുകളിൽ മോഹൻലാലിനും പ്രണവിനും എതിരെയും നിരവധി മോശമായ പരാമർശങ്ങളുണ്ട്‌.

സിനിമയിലെ ഏറ്റവും ചര്‍ച്ചയായി രംഗങ്ങളിലൊന്നായിരുന്നു നായികാ നായകന്മാരായ നിത്യയും അരുണും ബണ്‍ പൊറോട്ടയും ബീഫും കഴിക്കാന്‍ പോകുന്നത്. ശ്രീരാമ കീര്‍ത്തനത്തിന്റെ പശ്ചാത്തലത്തില്‍ ബീഫ് കഴിക്കുന്ന ഹിന്ദു പെണ്‍കുട്ടി എന്ന രീതിയിലായിരുന്നു ഈ പ്രചരണങ്ങള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ വി​പു​ല​ പ​രി​സ്ഥി​തി ദി​ന പ​രി​പാ​ടി​ക​ൾ

Next Post

നീതി ലഭിക്കും വരെ പിൻമാറുകയില്ല; ജോലിക്കൊപ്പം സമരം തുടരും: സാക്ഷി മാലിക്

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
നീതി ലഭിക്കും വരെ പിൻമാറുകയില്ല; ജോലിക്കൊപ്പം സമരം തുടരും: സാക്ഷി മാലിക്

നീതി ലഭിക്കും വരെ പിൻമാറുകയില്ല; ജോലിക്കൊപ്പം സമരം തുടരും: സാക്ഷി മാലിക്

ജനകീയ ഇടപെടലുകളിലുടെ മാത്രമെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കാനാകൂ: മുഖ്യമന്ത്രി

ജനകീയ ഇടപെടലുകളിലുടെ മാത്രമെ രൂക്ഷമായ മാലിന്യപ്രശ്നം പരിഹരിക്കാനാകൂ: മുഖ്യമന്ത്രി

മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമിച്ചു, അലാറം അടിച്ചു, ഓടി രക്ഷപ്പെട്ടു

മലപ്പുറത്ത് മുഖംമൂടി ധരിച്ചെത്തി എടിഎം തുറക്കാൻ ശ്രമിച്ചു, അലാറം അടിച്ചു, ഓടി രക്ഷപ്പെട്ടു

ഡോ.സുഷമ മലയാളം സര്‍വകലാശാല വിസി; സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമിച്ച് ഗവര്‍ണര്‍

ഡോ.സുഷമ മലയാളം സര്‍വകലാശാല വിസി; സര്‍ക്കാര്‍ പട്ടികയില്‍ നിന്ന് നിയമിച്ച് ഗവര്‍ണര്‍

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ചു; യുവാവിന് 83 വർഷം തടവുശിക്ഷ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In