• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് വിദഗ്ധര്‍ ; തീവ്രപരിചരണം വേണ്ടവരുടെ എണ്ണത്തിലും വര്‍ധന

by Web Desk 06 - News Kerala 24
January 19, 2022 : 6:12 am
0
A A
0
അതീവജാഗ്രതയില്‍ കേരളം ; ടിപിആര്‍ 10 ആയാല്‍ ഒമിക്രോണ്‍ തരംഗമെന്ന് വിദഗ്ധര്‍

തിരുവനന്തപുരം : കേരളത്തില്‍ പടരുന്നത് ഒമിക്രോണെന്ന് ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണില്‍ സമൂഹ വ്യാപനമെന്നും വിദഗ്ധര്‍ പറയുന്നു. അതിനിടെ മൂന്നാംതരംഗത്തിലും മാറ്റമില്ലാതെ സംസ്ഥാനത്ത് രണ്ട് ഡോസ് വാക്‌സിനുമെടുത്തവരിലെ കോവിഡ് ബാധ തുടരുകയാണ്. ഒരാഴ്ച്ചക്കുള്ളില്‍ കോവിഡ് ബാധിച്ചവരില്‍ 58 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരാണ്. അതേസമയം ഒമിക്രോണ്‍ പരിശോധനക്കുള്ള എസ് ജീന്‍ കണ്ടെത്താനുള്ള പിസിആര്‍ കിറ്റ് എത്തിക്കാന്‍ സര്‍ക്കാര്‍ ശ്രമം തുടങ്ങി. പരിശോദന നടത്തുന്ന മൂന്നിലൊരാള്‍ക്ക് രോഗം, ഇതാണ് സംസ്ഥാനത്തെ ഇപ്പോഴത്തെ അവസ്ഥ. ടി പി ആര്‍ എക്കാലത്തേയും വലിയ നിരക്കില്‍. രണ്ടാം തരംഗത്തില്‍ 29.5ശതമാനമായിരുന്ന ടി പി ആര്‍ ഇപ്പോള്‍ 35.27ശതമാനമായി. ജലദോഷപ്പനി പോലെയോ ൊരു ലക്ഷണവും ഇല്ലാതെയോ രോഗം പിടിപെടുന്നവരാണേറെയും. ഇതാണ് ഡെല്‍റ്റയല്ല ഒമിക്രോണ്‍ വ്യാപനമാണ് സംസ്ഥാനത്തെന്ന് ആരോഗ്യ വിദഗധര്‍ ഉറപ്പിക്കുന്നത്.

ജനുവരി 11 മുതല്‍ 17 വരെയുള്ള കാലയളവില്‍ ശരാശരി 79456 കേസുകള്‍ ചികിത്സയിൽ ഉണ്ടായിരുന്നതില്‍ 0.8ശതമാനം പേര്‍ക്ക് മാത്രമണ് ഓക്‌സിജന്‍ കിടക്കകള്‍ ആവശ്യമായി വന്നതെങ്കില്‍ 41ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. തീവ്ര പരിചരണം ആവശ്യമായവരുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 10ശതമാനമാണ് വെന്റിലേറ്റര്‍ ചികില്‍സ ആവശ്യമായി വരുന്നത്. ഐ സി യു സംവിധാനങ്ങള്‍ വേണ്ടവരിലെ വര്‍ധന 29ശതമാനവുമായിട്ടുണ്ട്. സി എഫ് എല്‍ ടി സികളടക്കം സ്ഥാപിച്ച് ആശുപത്രികളിലെ തിരക്ക് ഒഴിവാക്കുകയാണ് ഈ ഘട്ടത്തില്‍ സര്‍ക്കാര്‍. അല്ലാത്ത പക്ഷം കൊവിഡ് തീവ്ര പരിചരണം ഉള്‍പ്പെടെ പാളാന്‍ സാധ്യത ഉണ്ട്.

ഇതിനിടയിലാണ് രണ്ട് ഡോസ് വാക്‌സിനും എടുത്തവരിലെ രോഗബാധ , ബ്രേക്ക് ത്രൂ ഇന്‍ഫെക്ഷന്‍ കൂടുന്നത്. ഒരാഴ്ച്ചക്കിടെ കോവിഡ് ബാധിച്ച 1,26,000 പേരില്‍ 58 ശതമാനവും രണ്ട് ഡോസ് വാക്‌സിനും എടുത്തവരാണ്. ഒരു ഡോസ് മാത്രമെടുത്ത 8 ശതമാനം പേരെ കോവിഡ് ബാധിച്ചു. വാക്‌സിനെടുത്തിട്ടേയില്ലാത്തവരാണ് കോവിഡ് ബാധിച്ചവരില്‍ 25 ശതമാനവും. 31, 875 പേര്‍. രണ്ടാംതരംഗത്തിലെ നവംബറിലെ കണക്കുകള്‍ക്ക് സമാനമാണ് ഇത്. രണ്ട് ഡോസ് വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയവരില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതിനാല്‍ ബൂസ്റ്റര്‍ ഡോസ് നല്‍കാന്‍ തുടങ്ങിയിട്ടുണ്ട്.

ഇതിനിടെ ഒമിക്രോണ്‍ പരിശോധനയ്ക്ക് സംവിധാനമില്ലാതെ മുടന്തുന്ന സംസ്ഥാനത്ത് പകരം സംവിധാനത്തിനായി നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. കോഴിക്കോട്ടെ സ്വകാര്യ ഡോക്ടര്‍മാര്‍ നടത്തിയ ഒമിക്രോണ്‍ സ്‌ക്രിനിങ് പരിശോധനാരീതിയുടെ സാധ്യത സര്‍ക്കാരിനും പരിഗണിക്കാവുന്നതാണെന്ന് വിദഗ്ദരും ചൂണ്ടിക്കാട്ടുന്നു. രാജീവ് ഗാന്ധി സെന്ററില്‍ നിന്ന് ഫലം ലഭിക്കുന്നത് വൈകുന്ന സാഹചര്യത്തില്‍ വൈറസിലെ എസ് ജീന്‍ കണ്ടെത്താനുള്ള കിറ്റ് എത്തിക്കാനാവുമോയെന്നാണ് പരിശോധിക്കുന്നത്.ഐസിഎംആര്‍ അനുമതി നല്‍കിയ പരിശോധന കിറ്റുകളും എത്തിത്തുടങ്ങിയിട്ടില്ല.

 

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് പരിശോധന കൂട്ടണം ; ക്ലസ്റ്ററുകളും ഹോട്സ്പോട്ടുകളും കണ്ടെത്തണം : കേന്ദ്രം

Next Post

ഹൂതി ആക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അബുദാബി ആക്രമണത്തിന് പിന്നാലെ ഹൂതി കേന്ദ്രങ്ങളില്‍ തിരിച്ചടിച്ച് സഖ്യസേന

ഹൂതി ആക്രമണത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യന്‍ എംബസി

മുഖ്യമന്ത്രി വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന്

കെ ഫോണ്‍ : വിമര്‍ശനങ്ങള്‍ക്ക് മറുപടി ; മെയ് മാസത്തോടെ സൗജന്യ കെ ഫോണ്‍ കണക്ഷന്‍ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി

കള്ളന്‍ ഡിസൂസയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

കള്ളന്‍ ഡിസൂസയിലെ വീഡിയോ ഗാനം പുറത്തിറങ്ങി

ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ; യുവതി റിമാന്‍ഡില്‍

ആണ്‍വേഷം കെട്ടി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ; യുവതി റിമാന്‍ഡില്‍

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

സംസ്ഥാനത്ത് സ്‌കൂളുകളിലെ വാക്സിനേഷന് ഇന്ന് തുടക്കം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In