തിരുവനന്തപുരം∙ ലോകകേരള സഭയുടെ ന്യൂയോർക്ക് മേഖലാ സമ്മേളനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ഇന്ന് പുലർച്ചെ അമേരിക്കയിലേക്ക് പുറപ്പെട്ടു. സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി കെ.എൻ.ബാലഗോപാൽ, ചീഫ് സെക്രട്ടറി വി.പി.ജോയ് തുടങ്ങിയവരാണ് സംഘത്തിലുള്ളത്. ജൂൺ 10നാണു ലോകകേരള സഭയുടെ മേഖലാ സമ്മേളനം. 11നു നിക്ഷേപക സംഗമത്തിലും ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനത്തിലും പങ്കെടുക്കും. 12നു വാഷിങ്ടൻ ഡിസിയിൽ ലോകബാങ്ക് പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തും. 13നു മേരിലാൻഡിലെ മാലിന്യനിർമാർജന സംവിധാനം പഠിക്കാൻ സമയം ചെലവിടും. 14നു ക്യൂബൻ സന്ദർശനത്തിനായി ന്യൂയോർക്കിൽ നിന്നു ഹവാനയിലേക്കു തിരിക്കും. 15നും 16നുമാണു ക്യൂബയിലെ വിവിധ കൂടിക്കാഴ്ചകൾ. 19നു തിരികെയെത്തും.












