• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ ഇവ കഴിക്കാം

by Web Desk 04 - News Kerala 24
June 8, 2023 : 1:55 pm
0
A A
0
ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ ഇവ കഴിക്കാം

ആർത്തവ ദിനങ്ങൾ പലർക്കും വേദനയും അസ്വസ്ഥതയും നിറഞ്ഞതായിരിക്കും. നാം കഴിക്കുന്ന ചില ഭക്ഷണങ്ങൾ ആർത്തവദിനങ്ങളിലെ അസ്വസ്ഥത അകറ്റാൻ സഹായിക്കും. ചില ഭക്ഷണങ്ങളാകട്ടെ ആർത്തവവേദനയും അസ്വസ്ഥതയും ഉണ്ടാക്കുകയും ചെയ്യും. ആർത്തവ ദിനങ്ങളിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ ഏതൊക്കെ എന്നതിനെക്കുറിച്ച് സ്ത്രീകൾക്ക് അവബോധം ഉണ്ടായിരിക്കണം. ആരോഗ്യകരമായ ഭക്ഷണം സ്ത്രീയുെട സൗഖ്യത്തെയും ആരോഗ്യത്തെയും നിർണയിക്കും. ആർത്തവ വേദന അകറ്റാനും മൂഡ്സ്വിങ്സ് ഇല്ലാതാക്കാനും സ്ത്രീകള്‍ കഴിക്കേണ്ട മികച്ച ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം.

∙ മഞ്ഞൾ: മഞ്ഞളിൽ കുർകുമിൻ ഉണ്ട്. ഇതിന് ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് പേശി വേദന അകറ്റുന്നു. ഭക്ഷണത്തിൽ മഞ്ഞൾ ഉൾപ്പെടുത്താം.

∙ ഇരുമ്പ് : ആർത്തവദിനങ്ങളിലെ അമിത രക്തസ്രാവം വിളർച്ചയ്ക്ക് കാരണമാകും. അയൺ ഡഫിഷ്യൻസി ശാരീരിക പ്രവർത്തനങ്ങളെയും ബാധിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണം ആർത്തവപൂർവ അസ്വസ്ഥത (Pre- menstrual Symptom) യെ അകറ്റും. ചീര, കടല, ബീറ്റ്റൂട്ട്, ബീൻസ്, ‍ഡാർക്ക് ചോക്ലേറ്റ്, സെറീയൽസ്, നട്സ് ഇവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്. ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

∙ വാഴപ്പഴം: ബ്ലോട്ടിങ്ങും ആർത്തവ വേദനയും അകറ്റാൻ വാഴപ്പഴം സഹായിക്കും. വൈറ്റമിൻ ബി 6 ഉം പൊട്ടാസ്യവും ഇതിലുണ്ട്.

∙ പീനട്ട് ബട്ടർ: ഇതിൽ വൈറ്റമിൻ ബി 6 ഉം മഗ്നീഷ്യവും ഉണ്ട്. പ്രീമെൻസ്ട്രുവൽ സിൻഡ്രോം അഥവാ ആർത്തവ പൂർവ അസ്വസ്ഥതകളായ മൂഡ് മാറ്റം, വേദന ഇവയെല്ലാം കുറയ്ക്കാൻ ഇത് സഹായിക്കും. ആർത്തവ ദിനങ്ങളിൽ കുറഞ്ഞ അളവിലുള്ള ഹോർമോൺ ആയ സെറോടോണിനെ നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും.

∙ കാത്സ്യം, വൈറ്റമിൻ ഡി : വൈറ്റമിൻ ഡി, പ്രീ മെൻസ്ട്രുവൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളെ കുറയ്ക്കുന്നു. കാത്സ്യവും വൈറ്റമിൻ ഡിയും എല്ലുകളെ ശക്തിപ്പെടുത്തുന്നു. ആർത്തവസമയത്ത് ഈസ്ട്രജന്റെ അളവ് കുറവായിരിക്കും. ഇത് എല്ലുകളുടെ നാശത്തിനു കാരണമാകും. പാലുൽപന്നങ്ങളിൽ കാത്സ്യം ധാരാളമുണ്ട്.
∙ അമ്ലഗുണമുള്ള പഴങ്ങൾ : ഓറഞ്ച്, മധുരനാരങ്ങ, നാരങ്ങ തുടങ്ങി എല്ലാത്തരം നാരകഫലങ്ങളും മൂഡ് സ്വിങ്ങ്സും ബ്ലോട്ടിങ്ങും അകറ്റും. ഓറഞ്ചിൽ വൈറ്റമിൻ ഡിയും കാത്സ്യവും ഉണ്ട്. ഇത് വിഷാദലക്ഷണങ്ങളെ കുറയ്ക്കുന്നു.

∙ ഡാർക്ക് ചോക്ലേറ്റ് : സന്തോഷ ഹോർമോണായ എൻഡോമോർഫിൻ ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് മാനസികനില (mood) മെച്ചപ്പെടുത്തുന്നു.

ആർത്തവദിനങ്ങളിൽ ഒഴിവാക്കേണ്ടവ

∙ പഞ്ചസാര : ആർത്തവ ദിനങ്ങളിൽ പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്താം. കേക്ക്, കാൻഡി, ഐസ്ക്രീം ഇവയെല്ലാം ഒഴിവാക്കാം. ഇത് വയറു കനം വയ്ക്കാനും ആർത്തവവേദന ഉണ്ടാകാനും കാരണമാകും.
∙ പ്രോസസ്ഡ് ഫുഡ്, ജങ്ക്ഫുഡ് : സംസ്കരിച്ച ഭക്ഷണങ്ങൾക്ക് യാതൊരു പോഷകഗുണവും ഇല്ല. ദഹനക്കേടിനും ഇത് ഇടയാക്കും. ഇത്തരം ഭക്ഷണങ്ങൾ ഒഴിവാക്കാം.

∙ ഉപ്പ് : ഉപ്പിന്റെ അമിതോപയോഗം രക്തസമ്മർദം കൂടാൻ കാരണമാകും. ആർത്തവ സമയങ്ങളിൽ ഇത് കടുത്ത വേദനയ്ക്ക് കാരണമാകും.

∙ കാർബണേറ്റഡ് പാനീയങ്ങൾ : കോക്ക്, പെപ്സി, സോഡ തുടങ്ങിയ കാർബണേറ്റഡ് പാനീയങ്ങളുടെ ഉപയോഗം ആർത്തവദിനങ്ങളിൽ പരിമിതപ്പെടുത്താം. ഇവ വയറിന് കനം വയ്ക്കാൻ കാരണമാകും.

∙ ഡീടോക്സ് പാനീയങ്ങൾ
ആർത്തവദിനങ്ങളിൽ ബ്ലോട്ടിങ്ങ് അകറ്റാനും, വയറുവേദന ഇല്ലാതാക്കാനും ഓക്കാനം, ഛർദി ഇവ അകറ്റാനും സഹായിക്കുന്ന രണ്ട് ഡീടോക്സ് പാനീയങ്ങളെ പരിചയപ്പെടാം.
1. ഉലുവയും (1 ടീസ്പൂൺ) ജീരകവും (1 ടീസ്പൂൺ) രണ്ട് കപ്പ് വെള്ളത്തിൽ ചെറുതീയിൽ അഞ്ച് മിനിറ്റ് നേരം തിളപ്പിക്കുക. രാവിലെ വെറും വയറ്റിൽ ഈ വെള്ളം കുടിക്കുക.

2. ഒരു ബീറ്റ് റൂട്ട് ഗ്രേറ്റ് ചെയ്തത്, ഒരു ടേബിൾ സ്പൂൺ നാരങ്ങാനീര്, നാരങ്ങ കഷണങ്ങളാക്കിയത് 4 കഷണം, പുതിനയില 10 എണ്ണം, ഒരു േടബിൾ സ്പൂൺ വറുത്ത ജീരകപ്പൊടി ഇവ ഒരു ലീറ്റർ വെള്ളത്തിൽ ചേർത്തിളക്കുക. ഇത് ഒരുജാറിലാക്കി 2–3 മണിക്കൂർ ഫ്രിജിൽ വയ്ക്കുക. അതിനുശേഷം പകൽ മുഴുവൻ ദാഹിക്കുമ്പോൾ ഇത് കുടിക്കാം. വയറുവേദനയും ഓക്കാനവും അകറ്റും എന്നു മാത്രമല്ല, ദിവസം മുഴുവൻ ഉന്മേഷത്തോടെ ഇരിക്കാനും ഈ പാനീയം സഹായിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വെളളം കുടിക്കേണ്ടത് ഭക്ഷണത്തിനു മുന്‍പോ ശേഷമോ? വിദഗ്ധര്‍ പറയുന്നത്

Next Post

കാനഡയിലെ കാട്ടുതീ; പുകപടലം അമേരിക്കയിലേക്ക് വ്യാപിക്കുന്നു: ജാഗ്രതാ നിർദേശം

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
കാനഡയിലെ കാട്ടുതീ; പുകപടലം അമേരിക്കയിലേക്ക് വ്യാപിക്കുന്നു: ജാഗ്രതാ നിർദേശം

കാനഡയിലെ കാട്ടുതീ; പുകപടലം അമേരിക്കയിലേക്ക് വ്യാപിക്കുന്നു: ജാഗ്രതാ നിർദേശം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വൈദ്യുതി തടസ്സം

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി വൈദ്യുതി തടസ്സം

അവധി നൽകിയില്ല; സിഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സിപിഒയ്ക്ക് സസ്പെൻഷൻ

അവധി നൽകിയില്ല; സിഐയെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച സിപിഒയ്ക്ക് സസ്പെൻഷൻ

കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം…

കുഞ്ഞിനെ പാര്‍ലമെന്‍റിനകത്ത് വച്ച് മുലയൂട്ടി സഭാംഗം; മറ്റ് അംഗങ്ങളുടെ പ്രതികരണം...

ക്രൂരതയുടെ അങ്ങേയറ്റം, മൃതദേഹം 20 കഷ്ണമാക്കി, കുക്കറിൽ വേവിച്ചു, നായ്ക്കൾക്ക് നൽകി; കൊലപാതകത്തിൽ ഞെട്ടി മുംബൈ

ക്രൂരതയുടെ അങ്ങേയറ്റം, മൃതദേഹം 20 കഷ്ണമാക്കി, കുക്കറിൽ വേവിച്ചു, നായ്ക്കൾക്ക് നൽകി; കൊലപാതകത്തിൽ ഞെട്ടി മുംബൈ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In