കൊച്ചി : നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ അനുമതി തേടി അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൊച്ചിയിലെ പ്രത്യേക വിചാരണക്കോടതിയാണ് ഹര്‍ജി പരിഗണിക്കുക. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് ജയിലില്‍ കഴിയുന്ന ഒന്നാം പ്രതി പള്‍സര്‍ സുനിയെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. അനുമതി ലഭിച്ചാല്‍ സുനിയെ ജയിലിലെത്തി ചോദ്യം ചെയ്യും. പള്‍സര്‍ സുനിയുടെ അമ്മ ഇന്നലെ സുനിയെ ജയിലില്‍ സന്ദര്‍ശിച്ചു. സുനി മാനസിക ബുദ്ധിമുട്ടിലാണെന്ന് അമ്മ മാധ്യമങ്ങളോട് പറഞ്ഞു. അമ്മയുടെ വാക്കുകള്‍ : ‘മാനസികമായി ബുദ്ധിമുട്ടിലാണ് അവന്. ഭയങ്കര ക്ഷീണമാണ്. ഞാന്‍ ഒരിക്കലും എന്റെ മോനെ ഇങ്ങനെ കണ്ടിട്ടില്ല.
കേസിനെ കുറിച്ച് ഒന്നും ചോദിക്കല്ലേ അമ്മേ. ഞാന്‍ പറഞ്ഞാലും ഒരു കര്യവും ഇല്ല. ഇത് തന്നെ പുറത്ത് വരട്ടെ. അധികം സംസാരിക്കരുതെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അമ്മയെ ഞാന്‍ ഇനി ഇടയ്ക്കേ വിളിക്കൂ’. കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോള്‍ മുതല്‍ പള്‍സര്‍ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു. ദിലീപിന്റെ പേര് പറഞ്ഞതുകൊണ്ടാണ് ഇത്രയധികം പ്രശ്നങ്ങളുണ്ടായതെന്ന് സുനി പറഞ്ഞതായും അമ്മ മാധ്യമങ്ങളോട് പറഞ്ഞു.