കുവൈത്ത് സിറ്റി: കുവൈത്ത് സര്‍വകലാശാലയില്‍ അടുത്ത അദ്ധ്യയന വര്‍ഷം 300 പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുമെന്ന് റിപ്പോര്‍ട്ട്. മുന്‍വര്‍ഷത്തെപ്പോലെ തന്നെ ഓരോ സ്റ്റഡി യൂണിറ്റിനും 100 കുവൈത്തി ദിനാര്‍ വീതം വിദ്യാര്‍ത്ഥികള്‍ ഫീസ് നല്‍കണം.
അന്താരാഷ്ട്ര സർവ്വകലാശാല റാങ്കിംഗിന്റെ ഭാഗമായി ഉൾപ്പെടുത്തേണ്ട വ്യവസ്ഥകൾ പാലിക്കാന്‍ വേണ്ടി കുവൈത്തികളല്ലാത്ത വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് കുവൈത്ത് സർവകലാശാല പ്രവാസി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കുന്നത്.












