തിരുവനന്തപുരം : കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പാലിക്കണമെന്ന് മന്ത്രിസഭായോഗം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് നാളെ ചേരുന്ന അവലോകന യോഗത്തില്‍ തീരുമാനമെടുക്കും. കോവിഡ് വ്യാപനം രൂക്ഷമാണെങ്കിലും ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണത്തില്‍ കുറവുണ്ടെന്ന് യോഗം വിലയിരുത്തി. ഐസിയു, വെന്റിലേറ്റര്‍ സൗകര്യങ്ങള്‍ പര്യാപ്തമാണ്. ഫെബ്രുവരിയിലാണ് ഇത്രയും വര്‍ധന പ്രതീക്ഷിച്ചത്. എന്നാല്‍ അതു നേരത്തെയായി. നിലവില്‍ 50 ശതമാനത്തോളം ഐസിയു, വെന്‍വെന്റിലേറ്റര്‍ ഒഴിവുണ്ട്. മറ്റു രോഗങ്ങളുടെ ചികിത്സയ്ക്കു വരുന്നവരും പരിശോധയില്‍ കോവിഡ് പോസിറ്റീവാകുന്നു. ഇത് പ്രതിസന്ധിയുണ്ടാക്കുന്നുവെന്നും മന്ത്രിസഭാ യോഗം വിലയിരുത്തി.
ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളായിരിക്കും നാളെ ചേരുന്ന അവലോകന യോഗത്തിലെ പ്രധാന ചര്‍ച്ചാവിഷയം. സംസ്ഥാന വ്യാപകമായി കോളജുകള്‍ അടയ്ക്കുന്നതും പരിഗണിക്കും. കോളജുകള്‍ അടച്ചിടുന്നത് ആലോചിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചിരുന്നു.