കണ്ണൂര്‍> തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ വനിതാ ഡോക്ടറെ മര്‍ദ്ദിച്ച രോഗിയെ പൊലീസ് അറസ്റ്റ് ചെയ്തു. പാലയാട് പാറപ്രം സ്വദേശി മഹേഷിനെയാണ് അറസ്റ്റു ചെയ്തത്. ആശുപത്രി സംരക്ഷണ നിയമപ്രകാരമാണ് അറസ്റ്റ്.കണ്ണൂര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. അപകടത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് മഹേഷിനെ ആശുപത്രിയിലെത്തിച്ചത്. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് ഡോക്ടര്‍ പറഞ്ഞു.മര്‍ദ്ദനം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളും ഇയാള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടര്‍ അമൃത രാഖിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.മുഖത്ത് രക്തം വാര്‍ന്ന നിലയിലായിരുന്നു ഇയാളെ കൊണ്ടുവന്നത്. എന്നാല്‍ അത് പരിശോധിച്ചപ്പോള്‍ സാരമുള്ളതായിരുന്നില്ല. നെഞ്ചില്‍ വേദനയുണ്ടെന്ന് പറഞ്ഞതിനെത്തുടര്‍ന്ന് തൊട്ടു നോക്കിയപ്പോള്‍ കൈവീശി അടി ക്കുകയായിരുന്നു












