കോഴിക്കോട്> സ്ത്രീവിരുദ്ധ പരാമർശവുമായി യുഡിഎഫ് കൺവീനർ എം എം ഹസൻ. പൊലീസ് അറസ്റ്റ് ചെയ്താൽ സ്ത്രീത്വത്തിന് എന്തെങ്കിലും സംഭവിക്കുമമോ എന്ന് ഭയന്നിട്ടാകാം വ്യാജ രേഖ ചമച്ച കേസിലെ പ്രതി വിദ്യ മുൻകൂർ ജാമ്യ ഹർജി നൽകിയതെന്നും അവിവാഹിതയായ തന്നെ അറസ്റ്റ് ചെയ്യരുതെന്ന് ഹർജിയിൽ പറഞ്ഞത് അതുകൊണ്ടാകാമെന്നും ഹസൻ പറഞ്ഞു. കെഎസ്യു ഡിഡിഇ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്യുമ്പോഴായിരുന്നു ഹസന്റെ വിവാദ പ്രസംഗം.