• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോവളം പെണ്‍കുട്ടിയുടെ കൊലപാതകം ; മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് വി ഡി സതീശന്‍

by Web Desk 06 - News Kerala 24
January 19, 2022 : 12:50 pm
in Kerala, News
Reading Time: 1 min read
0
A A
0
കോവളം പെണ്‍കുട്ടിയുടെ കൊലപാതകം ; മാതാപിതാക്കള്‍ക്ക് നഷ്ടപരിഹാരം കൊടുക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം : കോവളത്തെ കൊല്ലപ്പെട്ട പതിനാലുകാരിയുടെ മാതാപിതാക്കള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മകളുടെ മരണത്തില്‍ പോലീസ് കുറ്റവാളികളാക്കാന്‍ ശ്രമിച്ച രക്ഷിതാക്കളെ വി ഡി സതീശന്‍ വീട്ടിലെത്തി കണ്ടു. സംഭവത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി നടപടിയെടുക്കണമെന്നും കുടുംബത്തിന് സഹായവും നഷ്ടപരിഹാരവും ഉറപ്പാക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ക്യാന്‍സര്‍ രോഗിയായ പെണ്‍കുട്ടിയുടെ അമ്മയുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കില്‍ പ്രതിപക്ഷം ഏറ്റെടുക്കുമെന്നും വി ഡി സതീശന്‍ സന്ദര്‍ശനത്തിന് ശേഷം പ്രഖ്യാപിച്ചു. മാതാപിതാക്കളെ കുറ്റവാളികളാക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത വിധം അപരിഷ്‌കൃതമായ അന്വേഷണമാണ് നടന്നതെന്നാണ് വി ഡി സതീശന്‍ കുറ്റപ്പെടുത്തുന്നത്. മകളുടെ മരണം ഏറ്റെടുക്കാന്‍ പോലീസ് ദമ്പതികള മര്‍ദ്ദിച്ചു.

ഇങ്ങനെയാണെങ്കില്‍ ഗുണ്ടകളും പോലീസും തമ്മില്‍ എന്താണ് വ്യത്യാസം ? കേരളം നാണിച്ച് തല താഴ്‌ത്തേണ്ട സാഹചര്യമാണ് ഉണ്ടായത്. എന്നിട്ടിപ്പോള്‍ പോലീസ് മാപ്പു പറഞ്ഞുവെന്നാണ് പറയുന്നത്. ഒരു ഉദ്യോഗസ്ഥനെതിരെ പോലും എന്ത് കൊണ്ടാണ് നടപടിയെടുക്കാത്തത് ? പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. പോലീസില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകള്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കള്‍ പ്രതിപക്ഷ നേതാവിനോട് വിശദീകരിച്ചു. ക്യാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സ ചെലവ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഒരു വര്‍ഷം മുമ്പ് കോവളത്ത് കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ പോലീസ് നടത്തിയത് അതിക്രൂര പീഡനമാണ്.

കുറ്റം ഏറ്റുപറയാന്‍ പോലീസ് ചൂരല്‍ കൊണ്ടടിച്ചെന്നും കെട്ടിത്തൂക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് മാതാപിതാക്കളായ ആനന്ദനും ഗീതയും പറയുന്നത്. വിഴിഞ്ഞത്തെ ശാന്തകുമാരിയുടെ കൊലപാതക്കേസില്‍ പിടിയിലായ റഫീഖയും മകന്‍ ഷെഫീഖും തന്നെയാണ് ഒരുവര്‍ഷം മുമ്പ് പെണ്‍കുട്ടിയെയും കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞത് യാദൃശ്ചികമായാണ്. മക്കളില്ലാത്തതിനാല്‍ ആനന്ദന്‍ ഗീത ദമ്പതികള്‍ എടുത്ത് വളര്‍ത്തിയതാണ് പെണ്‍കുട്ടിയെ. 2020 ഡിസംബറിലാണ് റഫീഖയും മകന്‍ ഷെഫീഖും ചേര്‍ന്ന് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീടിന് അടുത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു അമ്മയും മകനും. ഷഫീഖുമായുള്ള പെണ്‍കുട്ടിയുടെ സൗഹൃദം പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടിയായിരുന്നു കൊലപാതകം. ശാന്തകുമാരിയെ കൊല്ലാന്‍ ഉപയോഗിച്ച അതേ ചുറ്റിക തന്നെയാണ് ഗീതുവിനെ കൊല്ലാനും ഉപയോഗിച്ചതെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്.

കോവളം സ്റ്റേഷന്‍ പരിധിയില്‍ പനങ്ങോട് വാടയ്ക്ക് താമസിക്കുമ്പോള്‍ ഷെഫീക്ക് അയല്‍വാസിയായ പെണ്‍കുട്ടിയുമായി പരിചയത്തിലായി. അസുഖബാധിതയായ പെണ്‍കുട്ടിയെ ഷെഫീക്ക് ഉപദ്രവിച്ചു. ഇക്കാര്യം രക്ഷിതാക്കളോട് പറയുമെന്ന് പെണ്‍കുട്ടി പറഞ്ഞതോടെയാണ് അമ്മയും മകനും ചേര്‍ന്ന് കുട്ടിയെ കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ വീട്ടിനുള്ളില്‍ വച്ച് റഫീക്ക കുട്ടിയുടെ തലപിടിച്ച് ചുമരിലിടിച്ചു. ഷെഫീക്ക് ചുറ്റിക കൊണ്ട് കുട്ടിയുടെ തലക്കടിച്ചു. വീട്ടിനുള്ളില്‍ അവശനിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്ക് മരിച്ചിരുന്നു.

 

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിപ്പബ്ലിക് ദിനം ; ഇത്തവണയും മുഖ്യാതിഥിയില്ല

Next Post

നാലാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡനം ; 17-കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നാലാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡനം ; 17-കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

നാലാംക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ പീഡനം ; 17-കാരിയെ പീഡിപ്പിച്ചയാള്‍ പിടിയില്‍

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

ഒമിക്രോൺ ബാധിച്ച 17% പേരിൽ മാത്രമേ മണവും രുചിയും നഷ്ടപ്പെടുന്നുള്ളു ; നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി

മുന്നാക്ക സംവരണം : ഈ വര്‍ഷം നിലവിലെ നിബന്ധന ബാധകമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കോവിഡ് നഷ്ടപരിഹാരം ; അപേക്ഷിക്കുന്നവരുടെ എണ്ണം കേരളത്തില്‍ എന്തുകൊണ്ട് കുറവെന്ന് സുപ്രീം കോടതി

കോവിഡ് ; മരുന്നുകളുടെ അമിത ഉപയോഗം അത്യാപത്തെന്ന് നിതി ആയോഗ്

കോവിഡ് മാനദണ്ഡങ്ങള്‍ക്ക് വനംവകുപ്പില്‍ പുല്ലുവില ; ട്രെയിനികളുമായി സ്റ്റഡി ടൂറിന് ഒരുക്കം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി ; പ്രതിഷേധം

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ സുരക്ഷാ ജീവനക്കാരന്‍ സ്ത്രീയുടെ മുഖത്തടിച്ചെന്ന് പരാതി ; പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021