കൊച്ചി > പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതിയായ മോൻസൺ മാവുങ്കലിനെതിരായ പോക്സോ കേസിൽ വിധി ശനിയാഴ്ച. പെൺകുട്ടിയെ പീഡിപ്പിച്ചുവെന്ന കേസിന്റെ അവസാനവാദം എറണാകുളം പോക്സോ കോടതിയിൽ പൂർത്തിയായി. 2011ൽ വീട്ടുവേലക്കാരിയുടെ മകളെ പീഡിപ്പിച്ചെന്നാണ് കേസ്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് വിദ്യാഭ്യാസ സൗകര്യം വാഗ്ദാനം ചെയ്തായിരുന്നു പീഡനമെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിയെ പ്രതി തുടർച്ചയായി പീഡിപ്പിച്ചതായി ക്രൈംബ്രാഞ്ച് കുറ്റപത്രത്തിൽ പറയുന്നു. ജഡ്ജി കെ സോമൻ വിധിപറയും.