ആലപ്പുഴ> വ്യാജ അഭിഭാഷക സെസി സേവ്യറുടെ ജാമ്യ ഹര്‍ജിയിൽ ജില്ലാ സെഷൻസ് കോടതി ബുധനാഴ്ച വിധിപറയും. രാമങ്കരി നീണ്ടിശേരി സ്വദേശിനിയായ ഇവർക്കെതിരെ ബാർ അസോസിയേഷൻ നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്. വഞ്ചന, ആൾമാറാട്ടം, മോഷണക്കുറ്റം എന്നിവ ഉൾപ്പെടുത്തിയാണ് കേസ്.
ഒളിവിലായിരുന്ന സെസി സേവ്യർ ഏപ്രിൽ 26നാണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ കീഴടങ്ങിയത്.