തിരുവനന്തപുരം: കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം. കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. നാളെ രാത്രി 11.30 വരെ 3.0 മുതൽ 3.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചത്.
അതേസമയം, സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പാണ് ഉള്ളത്. നാളെ ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ലെങ്കിലും മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. കാലവർഷത്തിനൊപ്പം, ബിപോർജോയ് ചുഴലിക്കാറ്റിന്‍റെ സ്വാധീനഫലമായും ഈ ദിവസങ്ങളിൽ കേരളത്തിൽ മഴ കിട്ടുന്നുണ്ട്. ജൂൺ അവസാന വാരത്തോടെ കാലവർഷം മെച്ചപ്പെട്ടേക്കും.