• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘നന്ദിനി’ വെല്ലുവിളിയല്ല; ഔട്‍ലറ്റുകള്‍ തുറന്നതിനെ എതിര്‍ക്കാനാവില്ലെന്ന് മന്ത്രി

by Web Desk 04 - News Kerala 24
June 14, 2023 : 4:50 pm
in Kerala, News
Reading Time: 1 min read
0
A A
0
‘നന്ദിനി’ വെല്ലുവിളിയല്ല; ഔട്‍ലറ്റുകള്‍ തുറന്നതിനെ എതിര്‍ക്കാനാവില്ലെന്ന് മന്ത്രി

തിരുവനന്തപുരം∙ കര്‍ണാടകയിലെ പാല്‍വിതരണ ശൃംഖലയായ ‘നന്ദിനി’ കേരളത്തില്‍ ഔട്‍ലറ്റുകള്‍ തുറന്നതിനെ എതിര്‍ക്കാനാവില്ലെന്ന് ക്ഷീരവികസനമന്ത്രി ജെ.ചിഞ്ചുറാണി. കമ്പോളങ്ങളില്‍ ഏതുസാധനവും വിപണനം നടത്താന്‍ കേന്ദ്രം അനുമതി നല്‍കിയിട്ടുള്ള സാഹചര്യത്തില്‍ ഇത്തരം ഏജന്‍സികളെ നിയന്ത്രിക്കാന്‍ കേരളത്തിന് അധികാരമില്ലെന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് മൂന്നിടത്ത് ‘നന്ദിനി’ ഔട്‍ലറ്റുകള്‍ ആരംഭിച്ച സാഹചര്യത്തിലാണ് മന്ത്രിയോട് അഭിപ്രായം തേടിയത്. ഏതെല്ലാം തരം പാലാണ് കേരളത്തിലേക്കു വരുന്നതെന്ന് പറയാനാവില്ല.

‘നന്ദിനി’ ഔ‍ട്‍ലറ്റിന്റെ വിഷയം സര്‍ക്കാരിനുമുന്നില്‍ വന്നിട്ടില്ല. പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തി കൈവരിക്കുക, മില്‍മ പാല്‍ കേരളത്തില്‍ ഉപയോഗിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്ത്യയില്‍ ഏറ്റവും ഗുണമേന്മയുള്ള പാല്‍ കേരളത്തിലേതാണെന്നു കേന്ദ്ര മൃഗസംരക്ഷണവകുപ്പ് നടത്തിയ സര്‍വേയില്‍ കണ്ടെത്തിയതാണ്. പുറത്തുനിന്നുവന്ന പതിനായിരക്കണക്കിനു ലീറ്റര്‍ പാല്‍ സംസ്ഥാന അതിര്‍ത്തിയില്‍ തടഞ്ഞു പരിശോധിച്ചപ്പോള്‍ മായം കണ്ടെത്തിയത് ജനങ്ങള്‍ മറന്നിട്ടില്ല. അതുകൊണ്ട് ഏതു പാല്‍ ഉപയോഗിക്കണമെന്നു ജനങ്ങളാണു തീരുമാനിക്കേണ്ടത്. ‘നന്ദിനി’യെയോ മറ്റ് പാല്‍ ബ്രാന്‍ഡുകളെയോ വെല്ലുവിളിക്കാന്‍ സര്‍ക്കാരിനു താല്‍പര്യമില്ല. പുറത്തുനിന്നുവരുന്ന പാല്‍ സൂക്ഷിച്ചുമാത്രമേ ഉപയോഗിക്കാവൂ എന്നുമാത്രമാണു ജനങ്ങളോടു പറയാനുള്ളതെന്നും മന്ത്രി ജെ.ചിഞ്ചുറാണി പറഞ്ഞു.

കര്‍ണാടകയില്‍ ‘അമുല്‍’ പാല്‍ വില്‍ക്കാന്‍ അനുമതി നല്‍കിയതിന്റെ പേരില്‍ നിയമസഭാതിരഞ്ഞെടുപ്പിന് മുന്‍പ് വന്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. കര്‍ണാടകയുടെ സ്വന്തം ബ്രാന്‍ഡായ ‘നന്ദിനി’യെ തകര്‍ക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കമെന്നാണ് ക്ഷീരകര്‍ഷകരും പ്രതിപക്ഷവും അതിനെ വിശേഷിപ്പിച്ചത്. ഗോബാക്ക് അമുല്‍, സേവ് നന്ദിനി തുടങ്ങിയ ഹാഷ് ടാഗുകള്‍ ചേര്‍ത്ത് സമൂഹമാധ്യമങ്ങളിലും വന്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. അതേ ‘നന്ദിനി’ ബ്രാന്‍ഡ് ‘മില്‍മ’യെ വെല്ലുവിളിച്ച് കേരളത്തില്‍ പ്രവേശിക്കുന്നതിനെതിരെ സംസ്ഥാനത്തെയും ക്ഷീരകര്‍ഷകരും ഫെ‍ഡ‍റേഷനുകളും പ്രതിഷേധമുയര്‍ത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മണിപ്പുര്‍ വീണ്ടും സംഘര്‍ഷഭരിതം: സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പെട്ടു; വീടുകള്‍ക്ക് തീയിട്ടു

Next Post

ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അതിഥി തൊഴിലാളികൾ തൃശൂരിൽ പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അതിഥി തൊഴിലാളികൾ തൃശൂരിൽ പിടിയിൽ

ലക്ഷങ്ങൾ വിലമതിക്കുന്ന ഹെറോയിനുമായി അതിഥി തൊഴിലാളികൾ തൃശൂരിൽ പിടിയിൽ

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

ഇഡിയും സിബിഐയും ബിജെപി സേനകൾ, തമിഴ്നാട്ടിൽ ബിജെപിക്ക് ഒറ്റ സീറ്റും കിട്ടില്ല: കേജ്‍രിവാൾ

നൈജീരിയയിൽ വിവാഹബോട്ട് തകർന്ന് 103 മരണം; മുന്നൂറിലധികം പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

നൈജീരിയയിൽ വിവാഹബോട്ട് തകർന്ന് 103 മരണം; മുന്നൂറിലധികം പേർ ഉണ്ടായിരുന്നതായി റിപ്പോർട്ട്

കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന് മോൺസന്റെ ഡ്രൈവർ അജിത്

കെ സുധാകരൻ 10 ലക്ഷം വാങ്ങിയെന്ന് മോൺസന്റെ ഡ്രൈവർ അജിത്

കാലം ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഐക്യം, മുഖം തിരിച്ച് നിൽക്കുന്ന കക്ഷികളുടെ നിലനിൽപ്പ് സംശയം: കാനം രാജേന്ദ്രൻ

കാലം ആവശ്യപ്പെടുന്നത് പ്രതിപക്ഷ ഐക്യം, മുഖം തിരിച്ച് നിൽക്കുന്ന കക്ഷികളുടെ നിലനിൽപ്പ് സംശയം: കാനം രാജേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021