കോഴിക്കോട്: കോവിഡ് വീണ്ടും വ്യാപിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ ഗർഭിണികൾക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാമെന്ന ഉത്തരവ് ചില വകുപ്പുകളിൽ അപ്രായോഗികമാണെന്ന് ആക്ഷേപം. ഗർഭിണികൾക്ക് വകുപ്പ് മേധാവികൾ വർക് ഫ്രം ഹോം അനുവദിക്കണമെന്നാണ് ഈമാസം 14ന് ചീഫ് സെക്രട്ടറി ഇറക്കിയ ഉത്തരവിൽ പറയുന്നത്. സ്കൂൾ അധ്യാപികമാരായ ഗർഭിണികൾക്ക് ഇതുസംബന്ധിച്ച സമ്മതം കിട്ടാൻ വൈകുകയാണ്. വിദ്യാഭ്യാസ വകുപ്പിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് (ഡി.പി.ഐ) വകുപ്പുമേധാവി. തിരുവനന്തപുരത്തുള്ള ഡി.പി.ഐ ഓഫിസിലേക്ക് അപേക്ഷകളെത്തി തീർപ്പാകാൻ ദിവസങ്ങളെടുക്കും. അപ്പോഴെക്കും ഈ പ്രത്യേക ഉത്തരവുകൊണ്ട് ഫലമില്ലാതാകും. മിക്ക വകുപ്പുകളിലും ഇതേ അവസ്ഥയാണ്.