ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളാണ് റിയാസ് സലീം. സീസണ്‍ 4ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെയാണ് റിയാസ് ബിഗ് ബോസിലെത്തുന്നത്. പാതി വഴിയിലാണ് ബിഗ് ബോസിലെത്തിയതെങ്കിലും ആ സീസണിലെ ഏറ്റവും ഗംഭീര പ്രകടനം കാഴ്ചവച്ച് ടോപ് 5ലാണ് റിയാസ് മത്സരം അവസാനിപ്പിക്കുന്നത്.
അഞ്ചാം സീസണില്‍ ചലഞ്ചറായും റിയാസ് എത്തിയിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഈ സീസണിലും ഓളം തീര്‍ക്കാന്‍ റിയാസിന് സാധിച്ചു. തന്റെ നിലപാടുകളും കാഴ്ചപ്പാടുകളുമൊക്കെ ഉറക്കെ സംസാരിക്കുന്ന വ്യക്തിയാണ് റിയാസ്. ബിഗ് ബോസ് ഷോയില്‍ ടോക്‌സിക് ആളുകളെ ആഘോഷിക്കുന്നതിനെക്കുറിച്ചുള്ള റിയാസിന്റെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്.
എല്ലാക്കാലത്തും അധികം ആഘോഷിക്കപ്പെടുക ടോക്‌സിക് ആയവരാണെന്നാണ് റിയാസ് പറയുന്നത്. ബിഗ് ബോസിന്റെ എല്ലാ സീസണുകളിലും ആഘോഷിയ്ക്കപ്പെട്ടിട്ടുള്ളത് ടോക്സിക് ആളുകള്‍ മാത്രമാണെന്നും റിയാസ് ചൂണ്ടിക്കാണിക്കുന്നത്. അതിന് കാരണമായി റിയാസ് പറയുന്നത് നമ്മുടെ ചുറ്റുപാടും അങ്ങനെ ആയതു കൊണ്ടാണെന്നാണ്. ഇത് മാറണം, പക്ഷെ മാറാന്‍ കുറേ സമയമെടുക്കുമെന്നാണ് റിയാസ് പറയുന്നത്. ആണ്‍ കാഴ്ച്ചപ്പാടുകളെയാണ് ഞാന്‍ ചെറുപ്പം മുതല്‍ നേരിടേണ്ടി വന്നിട്ടുള്ളതെന്നും റിയാസ് പറയുന്നു. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും ഇതേ കാഴ്ചപ്പാടുള്ളവരായിട്ടുണ്ടെന്നാണ് റിയാസ് പറയുന്നത്. പല തെറ്റുകളെയും ആളുകള്‍ വ്യാഖ്യാനിക്കുന്നത് സ്ത്രീകളെ മോശക്കാരാക്കി മാത്രമാണെന്നും റിയാസ് പറയുന്നു. വിവാദമായി മാറിയ മെന്‍സ് അസോസിയേഷനെക്കുറിച്ചും റിയാസ് സംസാരിക്കുന്നത്.
എന്തിനാണ് ഇവിടെ മെന്‍സ് അസോസിയേഷന്‍ എന്നാണ് റിയാസ് ചോദിക്കുന്നത്. അവര്‍ എന്തിന് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്, അവര്‍ എന്താണ് ചെയ്യുന്നതെന്നും റിയാസ് ചോദിക്കുന്നുണ്ട്. അതേസമയം, പുരുഷന്മാര്‍ നേരിടുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളെക്കുറിച്ച് സംസാരിക്കുന്നതല്ല ഈ അസോസിയേഷന്‍ എന്നും റിയാസ് പറയുന്നു. എന്നാല്‍ ഫെമിനിസത്തെ പിന്തുണയ്ക്കുന്നവരാണ് പുരുഷന്മാര്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പോലും സംസാരിക്കുന്നതെന്നും റിയാസ് പറയുന്നു.
ഇവിടുത്തെ മെന്‍സ് അസോസിയേഷന്‍ സ്ത്രീകളെ വിലകുറച്ച് കാണിക്കുന്നു. സ്ത്രീകളുടെ പോരാട്ടങ്ങളെ അവഗണിക്കാനും അവര്‍ക്കെതിരെ അതിക്രമം നടത്തുന്നവരെ ആഘോഷിക്കുന്നുവെന്നും അതിനാല്‍ ഇത്തരക്കാരെ ഞാന്‍ എപ്പോഴും പത്തടി അകലത്തില്‍ മാത്രമേ നിര്‍ത്തുകയുള്ളൂവെന്നും റിയാസ് പറയുന്നു. തന്റെ കുട്ടിക്കാലത്ത് ധാരാലം അവഗണനകള്‍ നേരിടേണ്ടി വന്നിട്ടുണ്ട് റിയാസിന്. അതേക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. കുട്ടിക്കാലത്ത് കരുതലിനേക്കാള്‍ തനിക്ക് ലഭിച്ചിട്ടുള്ളത് അവഗണനയാണ്. ഇപ്പോള്‍ ഞാന്‍ നേരിടുന്ന പല ട്രോമകളും എനിക്ക് ഉണ്ടായിട്ടുള്ളത് എന്റെ കുട്ടിക്കാലത്താണ്. ഇപ്പോഴും എന്നെ അവ പുന്തുടരുന്നുണ്ടെങ്കില്‍ എത്രമാത്രം അനുഭവിച്ചിട്ടുണ്ടാവണമെന്ന് റിയാസ് ചൂണ്ടിക്കാണിക്കുന്നു. ഇന്ന് അവര്‍ തന്നെക്കുറിച്ച് നല്ലത് മാത്രമാകും പറയുക. എന്നാല്‍ പണ്ട് അങ്ങനെയായിരുന്നില്ലെന്ന് റിയാസ് പറയുന്നു.
മേക്കപ്പ് വീഡിയോകളുടെ പേരിലും റിയാസ് പരിഹാസം നേരിടാറുണ്ട്. എന്നാല്‍ മേക്കപ്പ് ചെയ്യുന്നതില്‍ എന്താണ് തെറ്റ് എന്നാണ് റിയാസ് ചോദിക്കുന്നത്. മേക്കപ്പ് എല്ലാവര്‍ക്കും ഉള്ളതാണ്. മമ്മൂട്ടിയും മോഹന്‍ലാലും മേക്കപ്പ് ഇടുന്നുണ്ട്. അപ്പോള്‍ ആരാധനയോടെ മാത്രം നോക്കുകയും റിയാസ് മേക്കപ്പ് ഇടുമ്പോള്‍ ഗേയും സ്ത്രീയുമൊക്കെയാണെന്ന് പറയുന്നത് ശരിയല്ലെന്നും റിയാസ് പറയുന്നു. മേക്കപ്പില്‍ സ്ത്രീയെന്നോ പുരുഷനെന്നോ വേര്‍തിരിവില്ലെന്നും റിയാസ് പറയുന്നു. തന്നെ ഗേ എന്ന് വിളിച്ച് കളിയാക്കാന്‍ നോക്കുകയാണെങ്കില്‍ അങ്ങനെ വിളിക്കുന്നതില്‍ തനിക്ക് അപമാനമല്ലെന്ന് റിയാസ് വ്യക്തമാക്കുന്നു. എന്റെ കണ്ണില്‍ അതൊരു കുഴപ്പമായി തോന്നുന്നില്ല. ഈ സമൂഹം സ്ത്രീകളെ ഇന്നും രണ്ടാം തരക്കാരായി കാണുന്നതിന്റെ ഭാഗമായാണ് ഇങ്ങനെ കളിയാക്കുന്നതെന്നും റിയാസ് ചൂണ്ടിക്കാണിക്കുന്നു.