• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയില്‍ പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ തിരിച്ചയച്ചു

by Web Desk 04 - News Kerala 24
June 16, 2023 : 6:40 am
in News, World
0
A A
0
സൗദിയില്‍ പ്രവേശന വിലക്ക്; ഇന്ത്യയില്‍ നിന്ന് ഹജ്ജിനെത്തിയ ദമ്പതികളെ തിരിച്ചയച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവേശന വിലക്കുണ്ടായിരുന്ന വനിതാ ഹജ്ജ് തീര്‍ത്ഥാടകയെയും അവരുടെ ഭര്‍ത്താവിനെയും വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചു. തെലങ്കാന മഹ്‍ബൂബ് നഗര്‍ സ്വദേശികളായ മുഹമ്മദ് അബ്‍ദുല്‍ ഖാദര്‍, ഭാര്യ ഫരീദ ബീഗം എന്നവരെയാണ് സൗദി അധികൃതര്‍ ജിദ്ദ വിമാനത്താവളത്തില്‍ നിന്ന് തിരിച്ചയച്ചത്. ഇരുവരും തെലങ്കാന ഹജ്ജ് കമ്മിറ്റി വഴിയാണ് ഹജ്ജിനെത്തിയിരുന്നത്.

കഴിഞ്ഞ ദിവസം വിസ്‍താര എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍ ഇരുവരും ജിദ്ദയിലെത്തി. എന്നാല്‍ ഫരീദ ബീഗത്തിന് സൗദിയില്‍ പ്രവേശിക്കുന്നതിന് നേരത്തെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ടെന്നും പാസ്‍പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്‍തിരിക്കുകയാണെന്നും ജിദ്ദ വിമാനത്താവളത്തിലെ എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഭര്‍ത്താവിന്റെ ഹജ്ജ് അപേക്ഷയും ഒരേ കവര്‍ നമ്പറിലായിരുന്നതിനാല്‍ അദ്ദേഹത്തിനും പ്രവേശനം നിഷേധിച്ചു. തുടര്‍ന്ന് അധികൃതരുടെ നിര്‍ദേശ പ്രകാരം വിസ്‍താര എയര്‍ലൈന്‍സിന്റെ തന്നെ മുംബൈ വിമാനത്തില്‍ ഇവരെ തിരിച്ചയക്കുകയായിരുന്നു. അവിടെ നിന്ന് ഹൈദരാബാദിലെത്തിക്കും. ഫരീദ ബീഗം നേരത്തെ സൗദി അറേബ്യയില്‍ ജോലി ചെയ്‍തിരുന്നതായും അപ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങളെ തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയതാണെന്നും പറയപ്പെടുന്നു. ഇത് കാരണമാണ് സൗദി ഇമിഗ്രേഷന്‍ രേഖകളില്‍ ഇവരുടെ പാസ്‍പോര്‍ട്ട് ബ്ലാക് ലിസ്റ്റ് ചെയ്യപ്പെട്ടത്. സംഭവം ഹജ്ജ് കമ്മിറ്റിയെ വിസ്‍താര എയര്‍ലൈന്‍സ് ഔദ്യോഗികമായി അറിയിച്ചു. വിശദ വിവരങ്ങള്‍ അറിയാന്‍ തെലങ്കാന ഹജ്ജ് കമ്മിറ്റി ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റുമായും ഹജ്ജ് മിഷനുമായും ബന്ധപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ഥിരം മോഷണം കോഴിക്കോട്ടെ കെഎസ്ആർടിസി സ്റ്റാൻഡിൽ ബാഗുമായി മുങ്ങും, പിടിയിൽ!

Next Post

മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

മീൻ പിടിക്കാൻ കടലിൽ പോയ പ്രവാസി ഹൃദയാഘാതം മൂലം മരിച്ചു

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

വ്യാജ രേഖാ കേസ്: പതിനൊന്നാം ദിവസവും വിദ്യയെ പിടികൂടാനാകാതെ പൊലീസ്, അധ്യാപികയുടെ മൊഴിയെടുക്കും

‘രണ്ട് പെൺമക്കളെയും കൊന്നതെങ്ങനെയെന്ന് കുറിപ്പെഴുതി വച്ചു’; തൃശൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു

'രണ്ട് പെൺമക്കളെയും കൊന്നതെങ്ങനെയെന്ന് കുറിപ്പെഴുതി വച്ചു'; തൃശൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹം സംസ്കരിച്ചു

ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മ‍ർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്

ഫോൺ വിളിച്ച് തലശ്ശേരിയിലെത്തിച്ച് മ‍ർദ്ദനം, കാറും പണവും കവർന്നു; ദമ്പതികളടക്കമുള്ളവരെ പൂട്ടി പൊലീസ്

വീ​ട്ടു​മു​റ്റ​ത്തു നി​ന്ന യു​വാ​വി​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു

വീ​ട്ടു​മു​റ്റ​ത്തു നി​ന്ന യു​വാ​വി​ന് തെ​രു​വു​നാ​യു​ടെ ക​ടി​യേ​റ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021