ദില്ലി: ഈ വർഷത്തെ ആദ്യ മൻ കി ബാത്തിനായുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി തന്റെ ട്വിറ്റർ അക്കൌണ്ടിലൂടെയാണ് ആശയങ്ങൾ ക്ഷണിച്ചത്. 2022 ജനുവരി 30-നാണ് ഈ വർഷത്തെ ആദ്യ മൻ കി ബാത്ത്.
ട്വീറ്റ് ഇങ്ങനെ
“ഈ മാസം 30-ന്, 2022-ലെ ആദ്യത്തെ മൻ കി ബാത്ത് നടക്കും. പ്രചോദനാത്മകമായ ജീവിത കഥകളും വിഷയങ്ങളും സംബന്ധിച്ച് നിങ്ങൾക്ക് ഒരുപാട് കാര്യങ്ങൾ പങ്കിടാനുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. @mygovindia അല്ലെങ്കിൽ നമോ ആപ്പിൽ അവ പങ്കിടുക. 1800-11-7800 ൽ ഡയൽ ചെയ്തും നിങ്ങളുടെ സന്ദേശം രേഖപെടുത്താം .”