കണ്ണൂർ : മുസ്ലിം ലിഗിന്റെ തുണയില്ലെങ്കിൽ വടക്കേ ഇന്ത്യയിലേത് കേരളത്തിൽ കോൺഗ്രസ് ശൂന്യമാകുമെന്ന് സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ. ലീഗിന്റെ പിൻബലമില്ലെങ്കിൽ കേരളത്തിലെ ഒറ്റ നിയമസഭ മണ്ഡലത്തിലും കോൺഗ്രസ് ജയിക്കില്ല. ലീഗാവട്ടെ ജമാഅത്തെ ഇസ്ലാമിയെ ആശ്രയിച്ചാണ് മുന്നോട്ടുപോകുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ഇപി.
എന്തും വിളിച്ചപറയുന്നവരുടെ കൂട്ടമായി കോൺഗ്രസ് നേതൃത്വം മാറി. കോൺഗ്രസിന്റെ നിലവാരമില്ലായ്മയാണ് ഈ അഭിപ്രായ പ്രകടനങ്ങളിലൂടെ വെളിവാകുന്നത്. അതിനാൽ കോൺഗ്രസ് നേതാക്കളുടെ അപക്വമായ അഭിപ്രായങ്ങൾക്ക് മറുപടിയില്ല. കോൺഗ്രസ് രാഷ്ട്രീയം ചർച്ചചെയ്താൽ അതിന് പ്രതികരിക്കാമെന്നും ജയരാജൻ വ്യക്തമാക്കി.