കൊല്ലം: സ്വന്തം കുട്ടിയെ മര്‍ദ്ദിച്ച യുവതിയും കാമുകനും പിടിയില്‍. കൊല്ലം ജോനകപ്പുറം സ്വദേശി നിഷിത (35), കാമുകന് ജോനകപ്പുറം റസൂല്‍ (19) എന്നിവരാണു പള്ളിത്തോട്ടം പേലീസിന്റെ പിടിയിലായത്. മൂന്നു മക്കളുടെ അമ്മയായ യുവതി ദിവസങ്ങള്‍ക്കു മുന്‍പു ഇവരെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. പള്ളിത്തോട്ടം പേലീസില്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കും എതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെയും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെയും വിവിധ വകുപ്പുകള്‍ പ്രകാരം കേസ് റജിസ്റ്റര്‍ ചെയ്ത് അറസ്റ്റ് ചെയ്യുകയായിരുന്നു.
പോലീസ് പിടിയിലായപ്പോള്‍, യുവാവ് തന്നെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ട് പോയതാണെന്നു കാണിച്ച് യുവതി കോടതിയില്‍നിന്നു ജാമ്യം നേടി. എന്നാല്‍ ജാമ്യം നേടി പുറത്തിറങ്ങിയശേഷവും കാമുകനുമായി ബന്ധം തുടരുകയായിരുന്നു. ഇവര്‍ തമ്മിലുള്ള ബന്ധത്തെപ്പറ്റി ചോദ്യം ചെയ്യുകയും തടയാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണു പ്രതികള്‍ ചേര്‍ന്നു പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ മര്‍ദിച്ച് അവശനാക്കിയത്.