മുംബൈ: പിണങ്ങിപ്പോയ ഭാര്യയെ ഭര്‍ത്താവ് നടുറോഡില്‍ പെട്രോളൊഴിച്ച് കത്തിച്ചു. മുംബൈ കുര്‍ളയിലാണ് സംഭവം. സഞ്ജയ് താക്കൂര്‍ എന്നയാളാണ് പെട്രോളൊഴിച്ചത്. ബസ് കാത്തു നില്‍ക്കുകയായിരുന്ന യുവതിക്ക് അടുത്തെത്തിയ ഇയാള്‍ പെട്രോള്‍ ദേഹത്ത് ഒഴിച്ച് കത്തിക്കുകയായിരുന്നു. അടുത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ മുഹമ്മദ് ഇസ്മായില്‍ ആണ് യുവതിയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചത്. കഴിഞ്ഞ ഒന്നര വര്‍ഷമായി ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു യുവതി. ഇതോടെയാണ് ഭാര്യയെ കൊല്ലാന്‍ സഞ്ജയ് താക്കൂര്‍ തീരുമാനിച്ചത്.