ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കെതിരെ അപകീര്‍ത്തികരമായ ഫെയ്സ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതിന് ഗദാഗിലെ പാന്‍ കട ഉടമയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കര്‍ണാടക സര്‍ക്കാരിന്റെ സ്ത്രീകള്‍ക്കുള്ള സൗജന്യ ബസ് പദ്ധതിയെ വിമര്‍ശിച്ചാണ് പോസ്റ്റിട്ടത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ (ഐപിസി) സെക്ഷന്‍ 505 , സെക്ഷന്‍ 295 എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം, കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനെ, പുതുതായി രൂപീകരിച്ച സിദ്ധരാമയ്യ സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ ഞായറാഴ്ച സസ്പെന്‍ഡ് ചെയ്തിരുന്നു.