ബറേലി: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ തൂങ്ങിമരിച്ച നിലയില്‍ 17 വയസുകാരന്റെ മൃതദേഹം കണ്ടെത്തി. ആസിഡ് പൊള്ളലേറ്റ് ഭാഗികമായി അഴുകിയ നിലയിലായിരുന്നു മൃതദേഹം. കൊലപാതകത്തിന് ശേഷം ദേഹത്ത് ആസിഡ് ഒഴിച്ചതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഡിയോറാനിയ പോലീസ് സ്റ്റേഷന് പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. മുദിയ ജാഗിര്‍ ഗ്രാമത്തില്‍ താമസിക്കുന്ന ഗുഡ്ഡുവാണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച മുതല്‍ ഇയാളെ കാണാനില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മൃതദേഹം അഴുകിയ നിലയിലാണെന്നും മുഖത്ത് ആസിഡ് പൊള്ളലേറ്റ പാടുകളുണ്ടെന്നും പൊലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്.