കോശങ്ങളുടെ അനിയന്ത്രിതമായതും അസാധാരണമായതുമായ വളർച്ചയാണ് ക്യാൻസർ. പല തരത്തിലുള്ള ക്യാൻസർ ഇന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ജീവിത ശൈലിയാണ് ഒരു പരിധിവരെ ക്യാൻസർ വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. തുടക്കത്തില്‍ കണ്ടെത്തിയാല്‍ ഒട്ടുമിക്ക ക്യാന്‍സര്‍ രോഗങ്ങളെയും തടയാന്‍ കഴിയും. എന്നാല്‍ ക്യാന്‍സറുകളില്‍ പലതും ലക്ഷണങ്ങള്‍ വച്ച് തുടക്കത്തിലെ കണ്ടെത്താന്‍ കഴിയാത്തവയാണ്. അതിനൊരു ഉദാഹരണമാണ് ബ്ലാഡര്‍ ക്യാന്‍സര്‍.
മൂത്രാശയം അല്ലെങ്കില്‍ ബ്ലാഡറില്‍ ഉണ്ടാകുന്ന ക്യാന്‍സര്‍ ആണ് ബ്ലാഡര്‍ ക്യാന്‍സര്‍ അഥവാ മൂത്രാശയ ക്യാൻസർ . പുരുഷൻമാരിൽ ഏറ്റവും സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ബ്ലാഡര്‍ ക്യാന്‍സര്‍. പ്രായമായവരിലാണ് പ്രധാനമായും ബ്ലാഡര്‍ ക്യാന്‍സര്‍ കാണപ്പെടുന്നത്. എന്നാല്‍ ചെറുപ്പക്കാരേയും ഇന്നിത് ബാധിക്കുന്നുണ്ട്. മദ്യപാനവും പുകവലിയും ഉൾപ്പെടെയുള്ള ജീവിതശൈലി ഇതിന് പ്രധാന കാരണം തന്നെയാണ്.
നീണ്ടുനിൽക്കുന്ന മൂത്രത്തിലെ അണുബാധ, കെമിക്കലും ആയുള്ള സമ്പര്‍ക്കം, പാരമ്പര്യ ഘടകം, ചില മരുന്നുകളുടെ ഉപയോഗം എന്നിവയും ഈ രോഗത്തിനു പിന്നിലുണ്ട്.
അറിയാം ബ്ലാഡര്‍ ക്യാന്‍സറിന്‍റെ പ്രധാന ലക്ഷണങ്ങള്‍. . .
- എപ്പോഴും മൂത്രം പോവുക അഥവാ മൂത്രമൊഴിക്കാൻ തോന്നിയാല്‍ അത് ഒട്ടും നിയന്ത്രിക്കാനാകാത്ത അവസ്ഥ
- മൂത്രത്തില്‍ രക്തം കാണുക
- മൂത്രം പിങ്ക് കലര്‍ന്ന ചുവപ്പ്, കടും ചുവപ്പ്, ബ്രൗണ്‍ എന്നീ നിറങ്ങളില്‍ കാണുക
- മൂത്രം ഒഴിക്കുമ്പോഴുള്ള വേദന
- മൂത്രം ഒഴിക്കാന്‍ തോന്നുകയും മൂത്രം വരാതിരിക്കുകയും ചെയ്യുന്ന അവസ്ഥ
- രാത്രിയിൽ പലതവണ മൂത്രമൊഴിക്കണമെന്ന തോന്നൽ
- മൂത്രമൊഴിക്കുമ്പോള്‍ പുകച്ചില്‍
- അടിവയറ്റിലും നടുവിലും വേദന
- വിശപ്പില്ലായ്മ
- തളര്‍ച്ച
- ശരീരവേദന
തുടങ്ങിയവയെല്ലാം ചിലപ്പോള്‍ ബ്ലാഡര്‍ ക്യാന്‍സറിന്‍റെ ലക്ഷണങ്ങളാകാം.
ശ്രദ്ധിക്കുക: മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.