കോഴിക്കോട്: കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകയ്ക്ക് അശ്ലീല കത്തയച്ചയാളുടെ അറസ്റ്റ് നടക്കാവ് പോലീസ് രേഖപ്പെടുത്തിയത് കഴിഞ്ഞ ദിവസമാണ്. പാലക്കാട് ഹേമാംബിക നഗറില്‍ രാജഗോപാല്‍(76) ആണ് അറസ്റ്റിലായത്. മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരം അശ്ലീല കത്തുകള്‍ അയച്ച സംഭവത്തില്‍ അവര്‍ നല്കിയ പരാതിയിലാണ് നടക്കാവ് പോലീസ് ഇയാളെ അറസ്റ്റുചെയ്തത്.
കേരളത്തിലെ വിവിധ മാധ്യമസ്ഥാപനങ്ങളിലെ വനിതാ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഏതാനുംവര്‍ഷങ്ങളായി ഇയാള്‍ നിരന്തരം അശ്ലീല കത്തുകള്‍ അയച്ചിരുന്നു എന്ന വിവരങ്ങളും ഇയാളുടെ അറസ്റ്റിനെ തുടര്‍ന്ന് പുറത്തു വന്നിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ പാലക്കാട്ടെ ഇയാള്‍ താമസിക്കുന്ന ലോഡ്ജില്‍ എത്തി പോലീസ് ചോദ്യം ചെയ്യുകയായിരുന്നു. കുറ്റം സമ്മതിച്ചതിനെത്തുടര്‍ന്ന് പോലീസ് ഇയാളുടെഅറസ്റ്റ് രേഖപ്പെടുത്തുകയും തുടര്‍ന്ന് ജാമ്യത്തില്‍ വിടുകയുമായിരുന്നു. 2019 മുതലാണ് മാധ്യമപ്രവര്‍ത്തകയ്ക്ക് സ്ഥിരമായി ഇയാളുടെ ലൈംഗിക വിവരണങ്ങള്‍ അടങ്ങിയ കത്തുകള്‍ ലഭിച്ചു തുടങ്ങിയത്.