പത്തനംതിട്ട: പത്തനംതിട്ടയില്‍ എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. പത്തനംതിട്ട അടൂര്‍ പെരിങ്ങനാട് സ്വദേശി രാജന് ആണ് മരിച്ചത്. 60 വയസായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു രാജന്. അതേസമയം പാലക്കാട് കല്ലടിക്കോട് സ്വദേശി ജിനുമോന്‍ (32) ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം. സംസ്ഥാനത്ത് പതിനൊന്നായിരത്തിലധികം പേര്‍ക്കാണ് ദിവസവും പനി ബാധിക്കുന്നത്.