തിരുവനന്തപുരം: മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി വാദിക്കുന്ന സി.പി.എം കേന്ദ്ര നേതൃത്വം കേരളത്തിലെ വിഷയത്തില്‍ പ്രതികരിക്കാത്തത് എ.കെ.ജി ഭവന്റെ ചെലവ് വഹിക്കുന്നത് കേരള ഘടകമായതുകൊണ്ടാണോ എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍. 2016-ല്‍ മാധ്യമപ്രവര്‍ത്തകരോട് കടക്ക് പുറത്ത് എന്നായിരുന്നെങ്കില്‍ ഇപ്പോള്‍ ജയില്‍ കാണിച്ച് കിടക്ക് അകത്ത് എന്നായിട്ടുണ്ടെന്നും മുരളീധരന്‍ പരിഹസിച്ചു.
സംസ്ഥാനത്ത് ഓരോ ദിവസം ഓരോ മാധ്യമങ്ങള്‍ക്കെതിരെയുള്ള അന്വേഷണമാണെന്ന് കെ. മുരളീധരന്‍ പറഞ്ഞു. തീവണ്ടി തീവെപ്പുമായി ബന്ധപ്പെട്ട സത്യാവസ്ഥ ഇതുവരെ പുറത്ത് വന്നിട്ടില്ല. ഒരു ഭാഗത്ത് ഇത്തരം ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യമാണ്. മറുഭാഗത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ക്കെതിരെ കേസ് എടുക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.