മുംബൈ: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) മഹാരാഷ്ട്രയിയില്‍ ചുവടുറപ്പിക്കുന്നു. കര്‍ഷകരുടെ ഉന്നമനത്തിനായി തെലങ്കാന മാതൃകയാണ് കെസിആര്‍ മഹാരാഷ്ട്രയില്‍ മുന്നോട്ട് വയ്ക്കുന്നത്. പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ അനുസരിച്ച്, അധികാരത്തിലെത്തിയാല്‍, അഞ്ച് വര്‍ഷത്തിനുള്ളില്‍ എല്ലാ വീട്ടിലും പൈപ്പ് വെള്ളം വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചു. അതേസമയം, മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ജന്മനാടായ നാഗ്പൂരില്‍ വ്യാഴാഴ്ച കെസിആര്‍ തന്റെ പാര്‍ട്ടി ഓഫീസ് ഉദ്ഘാടനം ചെയ്തു.